സ്നേ​ഹ​വീ​ടി​നു​ള്ള ചെ​ക്ക് കൈ​മാ​റി
Wednesday, January 16, 2019 10:18 PM IST
കാ​ളി​യാ​ർ: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്നേ​ഹ​വീ​ടി​നു​ള്ള ചെ​ക്ക് കൈ​മാ​റി. എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ന്ന സ്നേ​ഹ​വീ​ടു​നു​ള്ള ഒ​രു ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ക​വി​ത സെ​സി​ലാ​ണ് മു​ൻ മാ​നേ​ജ​ർ ഫാ. ​മാ​ത്യു കോ​ണി​ക്ക​ലി​നു കൈ​മാ​റി​യ​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​ണ്‍ ആ​നി​ക്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി റ​വ. ഡോ. ​സ്റ്റാ​ൻ​ലി കു​ന്നേ​ൽ യാ​ത്ര​യ​യ​പ്പ് സ​ന്ദേ​ശം ന​ൽ​കി. പ്രി​ൻ​സി​പ്പ​ൽ ബി​ജു ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​ല രേ​മേ​ഷ് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. അ​സീ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് ജോ​സ​ഫ്, മു​ൻ പ്രി​ൻ​സി​പ്പ​ൽ സോ​ഫി ജോ​ണ്‍, സ്റ്റാ​ഫ് പ്ര​തി​നി​ധി​ക​ളാ​യ ജോ​യ്സ് മാ​ത്യു, ടെ​സി തോ​മ​സ്, സ്കൂ​ൾ ലീ​ഡ​ർ ജോ​യ​ൽ കെ. ​സ​ത്യ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക ലാ​ലി മാ​ത്യൂ​സി​നെ ആ​ദ​രി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​നി​മോ​ൾ ജോ​സ് സ്വാ​ഗ​ത​വും സ്കൂ​ൾ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടെ​സ ആ​ൻ ജീ​മോ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.