ശ​ബ​രി​മ​ല സ​ന്നി​ധി​യും എ​രു​മേ​ലി വാ​വ​രു​പ​ള്ളി​യും; വേ​റി​ട്ട കാ​ഴ്ചയായി
Wednesday, January 16, 2019 11:28 PM IST
പ​ത്ത​നാ​പു​രം: ​മ​ക​ര​വി​ള​ക്കി​ന് ക​ലി​യു​ഗ വ​ര​ദ​ന്‍റെ സ​ന്നി​ധി​യും പ​രി​പാ​വ​ന​മാ​യ പ​മ്പ​യും ഐ​തി​ഹ്യ പെ​രു​മ​യു​ള​ള എ​രു​മേ​ലി​യു​മെ​ല്ലാം ക​ര​വി​രു​തി​ന്‍റെ കൈ​പ്പു​ണ്യ​ത്താ​ല്‍ ഭ​ക്ത​ജ​ന​ങ്ങ​ള​ള്‍​ക്കാ​യി നി​ര്‍​മി​ച്ച് ശ്ര​ദ്ധേ​യ​മാ​വു​ക​യാ​ണ് പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ലെ ഒ​രു കൂ​ട്ടം അ​യ്യ​പ്പ ഭ​ക്ത​ര്‍.
മ​ണ​യ​റ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് മ​ന​സ്സി​ല്‍ നി​ന്ന് കൊ​ത്തി​യെ​ടു​ത്ത ചെ​റു​മാ​തൃ​ക​ക​ള്‍ ഭ​ക്ത​ര്‍ നി​ര്‍​മ്മി​ച്ച് വ​ച്ചി​രി​ക്കു​ന്ന​ത്.​നാ​ല്‍​പ​ത് ദി​വ​സ​ത്തെ ക​ഠി​ന വ്ര​തം നോ​റ്റാ​ണ് ശ​ബ​രി​മ​ല​യു​ടെ പു​ന​രാ​വി​ഷ്കാ​രം ഇ​വ​ര്‍ ഒ​രു​ക്കി​യ​ത് .
ശ​ബ​രി​മ​ല സ​ന്നി​ധി​യും പു​ണ്യ സ്ഥ​ല​ങ്ങ​ളും ദ​ര്‍​ശി​ച്ച​ട്ടി​ല്ലാ​ത്ത സ്ത്രീ ​ഭ​ക്ത​ജ​ന​ങ്ങ​ള്‍​ക്കും സ​ഹോ​ദ​ര മ​ത​സ്ഥ​ര്‍​ക്കും വേ​ണ്ടി​യാ​ണ് ഭ​ക്തി​യു​ടെ ശ​ക്തി​വി​ളി​ച്ചോ​തു​ന്ന ദൃ​ശ്യ​വി​രു​ന്നൊ​രു​ക്കി​യ​ത്.​
എ​രു​മേ​ലി ശ്രീ​ധ​ര്‍​മ്മ​ശാ​സ്താ ക്ഷേ​ത്രം,പേ​ട്ട ക്ഷേ​ത്രം ,വാ​വ​രു​പ​ള​ളി, പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത, കാ​ള​കെ​ട്ടി, അ​ഴു​ത, ക​ല്ലി​ടാം​ങ്കു​ന്ന്, ക​രി​മ​ല, പ​മ്പ കെ.​എ​സ്‌.​ആ​ര്‍​ടി​സി ബ​സ്റ്റാ​ന്‍റ്,പ​മ്പാ ന​ദി, അ​പ്പാ​ച്ചി മേ​ട്, നീ​ലി​മ​ല,ശ​ബ​രീ​പീ​ഠം, മ​ര​ക്കൂ​ട്ടം, ശ​രം​ക്കു​ത്തി​യു​മെ​ല്ലാം ഇ​വി​ടെ കാ​ണാം.​
പ​തി​നെ​ട്ടാം പ​ടി​യും, ആ​ഴി​യും സോ​പാ​ന​വും,ശ്രീ​കോ​വി​ലും, മാ​ളി​ക​പ്പു​റ​വു​മെ​ല്ലാം ഭ​ക്തി​യു​ടെ നേ​ര്‍​ക്കാ​ഴ്ച​യാ​കു​ന്നു.​ശ്രീ​ശ​ബ​രീ ഭ​ക്ത​സ​മി​തി​യു​ടേ​യും സ​ഹോ​ദ​ര സ​ഖ്യം ബാ​ല​വേ​ദി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ശ​ബ​രി​മ​ല മാ​ത്യ​ക നി​ര്‍​മ്മി​ച്ച​ത്.