വെ​ള്ള​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​നാ മു​റി​ക​ൾ പൂ​ട്ടി​യ നി​ല​യി​ൽ
Sunday, January 20, 2019 12:18 AM IST
ആ​ര്യ​നാ​ട്: ദി​നം പ്ര​തി അ​ഞ്ഞൂ​റി​ൽ​പ്പ​രം രോ​ഗി​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന വെ​ള്ള​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പ​രി​ശോ​ധ​നാ മു​റി​ക​ൾ പ​ല​തും പൂ​ട്ടി​യി​ട്ട നി​ല​യി​ൽ.
ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് ചി​കി​ത്സ നി​ശ്ച​യി​ക്കു​ന്ന മു​റി​ക​ൾ മൂ​ന്നെ​ണ്ണം നി​ല​വി​ലു​ണ്ടെ​ങ്കി​ലും അ​തി​ൽ ഒ​രു മു​റി മാ​ത്ര​മേ പ്ര​വ​ർ​ത്തി​ക്കു​ന്നു​ള്ളൂ. ബാ​ക്കി ര​ണ്ടും പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​തോ​ടെ ഒ​രു ഡോ​ക്ട​ർ മാ​ത്രം പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന മു​റി​യു​ടെ മു​ന്പി​ൽ രോ​ഗി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്.
രോ​ഗി​ക​ളു​ടെ ക​ഷ്ട​പ്പാ​ടു​ക​ൾ​ക്ക് അ​റു​തി​യി​ല്ലെ​ങ്കി​ലും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​നെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്കും കി​ട​ത്തി ചി​കി​ത്സി​ക്കു​ന്ന രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ശ​കാ​ര​ങ്ങ​ൾ കേ​ൾ​ക്കേ​ണ്ട ഗ​തി​കേ​ടി​ലു​മാ​ണ്.
എ​ന്നാ​ൽ, ആ​ശു​പ​ത്രി​യു​ടെ അ​നു​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ താ​ളം തെ​റ്റു​ന്പോ​ഴും ആ​ശു​പ​ത്രി​ക്ക​ക​ത്തു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​കൃ​തി​യാ​യി ന​ട​ക്കു​ന്നു​മു​ണ്ട്. നി​ല​വി​ലു​ള്ള പ​രി​ശോ​ധ​നാ മു​റി​ക​ളു​ടെ മു​ക​ൾ ഭാ​ഗ​ത്തെ ര​ണ്ടാം നി​ല​യി​ലാ​ണ് പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് താ​ഴ​ത്തെ നി​ല​യി​ലു​ള്ള ര​ണ്ട് പ​രി​ശോ​ധ​നാ മു​റി​ക​ൾ അ​ട​ച്ചി​ട്ട് രോ​ഗി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി​യി​ട്ടു​ള്ള​ത്. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
ആ​ര്യ​നാ​ട്, കാ​ട്ടാ​ക്ക​ട, പു​വ​ച്ച​ൽ, കു​റ്റി​ച്ച​ൽ തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​യി​ലു​ള്ള രോ​ഗി​ക​ൾ ഡോ​ക്ട​റെ കാ​ണാ​ൻ ഇ​വി​ടെ​യെ​ത്തു​ന്പോ​ൾ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം പൂ​ർ​ണ​മാ​യും ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളെ​യോ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളെ​യോ ആ​ണ് ഇ​പ്പോ​ൾ അ​ഭ​യം പ്രാ​പി​ക്കു​ന്ന​ത്.ഗു​രു​ത​രാ​വ​സ്ഥ​യി​ലോ, അ​പ​ക​ട​ങ്ങ​ളി​ൽ​പ്പെ​ട്ടോ രോ​ഗി​ക​ളു​മാ​യി വെ​ള്ള​നാ​ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ന്പോ​ൾ ഡോ​ക്ട​ർ​മാ​ർ ഇ​ല്ലാ​ത്ത​തി​നാ​ൽ വ​ള​രെ പ്ര​യാ​യ​മ​നു​ഭ​വി​ച്ചാ​ണ് ദൂ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മ​റ്റ് ആ​തു​ര സേ​വ​ന കേ​ന്ദ്ര​ങ്ങ​ളെ സ​മീ​പി​ക്കു​ന്ന​ത്.
കൂ​ടാ​തെ അ​വ​ശ്യ​മ​രു​ന്നു​ക​ള​ട​ക്കം പ​ല മ​രു​ന്നു​ക​ളും ആ​ശു​പ​ത്രി​യി​ൽ നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്. മ​രു​ന്നു​ക​ൾ പ​ല​തും പു​റ​ത്തു​ള്ള​മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​നി​ന്നും വാ​ങ്ങേ​ണ്ട അ​വ​സ്ഥ​യി​ലു​മാ​ണ് രോ​ഗി​ക​ൾ.
മ​രു​ന്നു​ക​ളു​ടെ​യും ഡോ​ക്ട​ർ​മാ​രു​ടെ അ​ഭ​വാ​ത്താ​ൽ ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രി​ക്കു​ന്ന ഈ ​ആ​തു​ര ശു​ശ്രൂ​ഷ കേ​ന്ദ്ര​ത്തി​ന് അ​ടി​യ​ന്ത​ര ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും രോ​ഗി​ക​ളു​ടെ​യും രോ​ഗീ​പ​രി​ചാ​ര​ക​രു​ടെ​യും ആ​വ​ശ്യം.