തൈ​പ്പൂ​യ കാ​വ​ടി ഘോ​ഷ​യാ​ത്ര; ന​ഗ​ര​ത്തി​ൽ നാ​ളെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Sunday, January 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ശ്രീ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന തൈ​പ്പൂ​യ കാ​വ​ടി ഘോ​ഷ​യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് നാ​ളെ രാ​വി​ലെ ആ​റു​മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് സി​റ്റി പോ​ലീ​സ് മേ​ധാ​വി എ​സ്.​സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.
ഉ​ള്ളൂ​ർ ശ്രീ ​ബാ​ല​സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ലെ കാ​വ​ടി ഘോ​ഷ​യാ​ത്ര ആ​രം​ഭി​ക്കു​ന്ന സ​മ​യം മു​ത​ൽ തീ​രു​ന്ന​തു​വ​രെ കു​ന്നു​കു​ഴി-​ഗൗ​രീ​ശ​പ​ട്ടം-​പൊ​ട്ട​ക്കു​ഴി-​കോ​സ്മോ-​മു​റി​ഞ്ഞ​പാ​ലം-​മെ​ഡി​ക്ക​ൽ കോ​ള​ജ്- ഇ​ളം​കു​ളം-​ഉ​ള്ളൂ​ർ-​കൊ​ച്ചൂ​ള്ളൂ​ർ-​റോ​ഡി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത​ല്ല.
യാ​ത്ര​ക്കാ​ർ ടി ​റോ​ഡി​ലൂ​ടെ​യു​ള്ള ഗാ​ത​ഗ​തം ഒ​ഴി​വാ​ക്കി വാ​ഹ​ന​ങ്ങ​ൾ പി​എം​ജി- പ​ട്ടം- ചാ​ല​ക്കു​ഴി- കേ​ശ​വ​ദാ​സ​പു​രം വ​ഴി​യോ പി​എം​ജി- ലോ ​കോ​ള​ജ്- ക​ണ്ണ​മ്മൂ​ല-​കു​മാ​ര​പു​രം വ​ഴി​യോ പോ​ക​ണം.കാ​വ​ടി ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന പൊ​ട്ട​ക്കു​ഴി, കോ​സ്മോ, മു​റി​ഞ്ഞ​പാ​ലം മെ​ഡി​ക്ക​ൽ കോ​ള​ജ്, ഇ​ളം​കു​ളം, ഉ​ള്ളൂ​ർ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൽ റോ​ഡി​നു പാ​ര​ല​ൽ ആ​യോ, ഗ​ത​ഗ​ത​ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കു​ന്ന​തി​ന് ത​ട​സം ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ലോ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ പ​ടി​ല്ല.കൂ​ടാ​തെ പേ​ട്ട, ചാ​ക്ക, ചാ​ക്ക ബൈ​പാ​സ്, പ​ട്ടം, ശ്രീ​കാ​ര്യം, ചാ​വ​ടി​മു​ക്ക്, മ​ണ്‍​വി​ള, ക​ള​ത്തൂ​ർ, ചേ​ക്കാ​ല​മു​ക്ക്, ക​രി​യം, ഇ​ട​പ്പ​ഴി​ഞ്ഞി, ശാ​സ്ത​മം​ഗ​ലം, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും കാ​വ​ടി ഘോ​ഷ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​ത​ക്ര​മീ​ക​ര​ണം ഉ​ണ്ടാ​യി​രി​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ പ​ട്ടം - ചാ​ല​ക്കു​ഴി വ​ഴി പോ​ക​ണം.