ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ നി​ന്നു ആ​സി​ഡ് ചോ​ർ​ന്നു
Wednesday, March 20, 2019 12:28 AM IST
തേ​ഞ്ഞി​പ്പ​ലം: ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ൽ നി​ന്നു ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡ് ചോ​ർ​ന്നു. ദേ​ശീ​യ​പാ​ത​യി​ൽ ക​ക്കാ​ടി​ന​ടു​ത്ത് കൂ​രി​യാ​ടാ​ണ് സം​ഭ​വം. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് ചോ​ർ​ച്ച ക​ണ്ടെ​ത്തി​യ​തെ​ങ്കി​ലും പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ വൈ​കി​യ​തോ​ടെ നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധി​ച്ചു.
കൊ​ച്ചി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യി​ൽ നി​ന്നാ​ണ് ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.
യാ​ത്ര​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ലോ​റി കൂ​രി​യാ​ട് വ​യ​ലി​ലേ​ക്കു മാ​റ്റി. മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും ടാ​ങ്ക​റി​ൽ നി​ന്നു ആ​സി​ഡ് മാ​റ്റാ​ത്ത​തും രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​വും കാ​ര​ണം നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി. ഗോ​വ അ​തി​ർ​ത്തി​യാ​യ കാ​ർ​വാ​റി​ൽ നി​ന്നു കൊ​ച്ചി​യി​ലെ ക​ന്പി​നി​യി​ലേ​ക്കു വീ​ര്യം കൂ​ടി​യ ഹൈ​ഡ്രോ ക്ലോ​റി​ക് ആ​സി​ഡു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യി​ലാ​ണ് ചോ​ർ​ച്ച​യു​ണ്ടാ​യ​ത്.
ടാ​ങ്ക​റി​ന്‍റെ അ​ടി ഭാ​ഗ​ത്ത് ചോ​ർ​ച്ച​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​സി​ഡ് പു​റ​ത്തേ​ക്കൊ​ഴു​കു​ക​യാ​യി​രു​ന്നു. ലോ​റി കൊ​ള​പ്പു​റം പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​ത്തു നി​ർ​ത്തി​യെ​ങ്കി​ലും അ​പ​ക​ട​സാ​ധ്യ​ത തി​രി​ച്ച​റി​ഞ്ഞു കൂ​രി​യാ​ട് വ​യ​ലി​ലേ​ക്ക് മാ​റ്റി. അ​പ​ക​ട​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ മ​ല​പ്പു​റ​ത്തു നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ന്പ് ചെ​യ്ത​ത്. വ​യ​ലി​ൽ നി​ർ​ത്തി​യി​ട്ട​തി​നാ​ൽ രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധ​ം പ്ര​ദേ​ശ​ത്തു​കാ​ർ​ക്ക് അ​സ്വ​സ്ഥ​ത​ ഉ​ണ്ടാ​ക്കിയി​രു​ന്നു. 29000 ലി​റ്റ​ർ ആ​സി​ഡാ​ണ് ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.