പു​ൽ​പ്പ​ള്ളി​യി​ൽ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന്
Thursday, March 21, 2019 12:18 AM IST
പു​ൽ​പ്പ​ള്ളി: ക​ർ​ണാ​ട​ക​ട​യി​ൽ നി​ന്നും വ്യാ​പ​ക​മാ​യി ബൈ​ര​ക്കു​പ്പ, കൊ​ള​വ​ള്ളി, മ​ര​ക്ക​ട​വ് വ​ഴി​ക​ളി​ലൂ​ടെ എത്തുന്ന ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​കൂ​ടാൻ പു​ൽ​പ്പ​ള്ളി മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് ആ​രം​ഭി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു. വി​ദ്യാ​ർ​ഥിക​ള​ട​ക്കം ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി ബൈ​ര​ക്കു​പ്പ, മ​ച്ചൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്തു​ന്ന​വരുടെ എണ്ണം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ബൈ​ക്കു​ക​ളി​ലും ടൂ​റി​സ്റ്റു​ക​ളെ​ന്ന വ്യാ​ജേ​നെ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളി​ലു​ം നി​ര​വ​ധി ആ​ളു​കൾ ഇ​വി​ടെ എ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​ന് എ​ക്സൈ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ പ​രി​ശോ​ധ​ന നടത്താത്ത​ത് ല​ഹ​രി സം​ഘ​ങ്ങ​ൾ​ക്ക് സ​ഹാ​യ​ക​ര​മായി​രി​ക്കു​ക​യാ​ണ്.
വ​ല്ല​പ്പോ​ഴും ബ​ത്തേ​രി, മീ​ന​ങ്ങാ​ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും എ​ക്സൈ​സ് സം​ഘ​മെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ല​ഹ​രി വി​ൽ​പ്പ​ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ൻ ക​ഴി​യു​ന്നി​ല്ല. വല്ലപ്പോഴും ചെ​റു സം​ഘ​ങ്ങ​ൾ മാ​ത്ര​മാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. മൊ​ത്ത ക​ച്ച​വ​ട​ക്കാ​രെ പി​ടി​കൂ​ടു​ന്ന​തി​ന് ഇ​വ​ർ​ക്ക് ക​ഴി​യാ​റു​മി​ല്ല. പെ​രി​ക്ക​ല്ലൂ​ർ മു​ത​ൽ കൊ​ള​വ​ള്ളി വ​രെ​യു​ള്ള ക​ബ​നി തീ​ര​ങ്ങ​ളി​ലാ​ണ് സം​ഘം കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ക്സൈ​സ്, പോ​ലീ​സ് അ​ധി​കൃ​ത​ർ എ​ത്തി​യാ​ൽ സം​ഘ​ങ്ങ​ളെ വി​വ​ര​മ​റി​യി​ക്കാ​ൻ ഏ​ജ​ന്‍റു​മാ​ർ ഉ​ള്ള​തി​നാ​ൽ പ​രി​ശോ​ധ​ന പ്ര​ഹ​സ​ന​മാ​കു​ക​യാ​ണ്. ല​ഹ​രി ഉ​ത്പന്ന​ങ്ങ​ൾ ജി​ല്ല​യ്ക്ക് പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ങ്ങ​ളു​മു​ണ്ട്.