സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് മ​ർ​ദ​നം: ആ​റ് പ്ര​തി​ക​ൾ​ക്ക് ത​ട​വും പി​ഴ​യും
Saturday, March 23, 2019 12:22 AM IST
മ​ഞ്ചേ​രി: സ​ഹോ​ദ​ര​ങ്ങ​ളെ അ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളെ മ​ഞ്ചേ​രി അ​സി​സ്റ്റ​ന്‍റ് സെ​ഷ​ൻ​സ് കോ​ട​തി ര​ണ്ടു വ​ർ​ഷം ത​ട​വി​നും 5000 വീ​തം പി​ഴ​യ​ട​ക്കാ​നും ശി​ക്ഷി​ച്ചു. എ​ട​ക്ക​ര മൂ​ത്തേ​ടം ത​ണ്ട​പ്പു​ര സി​ദ്ദീ​ഖ് (41), സു​ഹൃ​ത്തു​ക്ക​ളാ​യ നി​സാ​ർ, മൊ​യ്തീ​ൻ, യൂ​സ​ഫ്, അ​ബ്ദു​ള്ള, അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്.

2016 ഫെ​ബ്രു​വ​രി 28ന് ​ചാ​മ​പ്പാ​റ​യി​ലാ​ണ് കേ​സി​ന്നാ​സ്പ​ദ​മാ​യ സം​ഭ​വം. മൂ​ത്തേ​ടം മ​രം​വെ​ട്ടി​ച്ചാ​ൽ വ​ട​ക്ക​ൻ മോ​യി​ന്‍റെ മ​ക​ൻ സൈ​ത​ല​വി​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. സെ​ത​ല​വി​യെ​യും സ​ഹോ​ദ​ര​നെ​യും പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്നെ​ത്തി ക​ത്തി കൊ​ണ്ട് കു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.​എ​ന്നാ​ൽ വ​ധ​ശ്ര​മം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​ല്ലെ​ന്ന് ക​ണ്ട് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം 308 വ​കു​പ്പ് പ്ര​കാ​രം പ്ര​തി​ക​ൾ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

324 വ​കു​പ്പ് പ്ര​കാ​രം ഗു​രു​ത​ര​മ​ല്ലാ​ത്ത പ​രി​ക്കേ​ൽ​പ്പി​ച്ച​തി​നാ​ണ് പ്ര​തി​ക​ളെ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം മൂ​ന്നു മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്കാ​നും പി​ഴ​യ​ട​ക്കു​ക​യാ​ണെ​ങ്കി​ൽ തു​ക പ​രാ​തി​ക്കാ​ർ​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന കു​റ്റ​ത്തി​ൽ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ബൂ​ബ​ക്ക​റി​നെ കോ​ട​തി മൂ​ന്നു മാ​സ​ത്തെ ത​ട​വി​ന് ശി​ക്ഷി​ച്ചു.