കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്
Sunday, March 24, 2019 1:11 AM IST
ബ​ദി​യ​ഡു​ക്ക: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് അ​ഞ്ചു പേ​ര്‍​ക്ക് പ​രി​ക്ക്. എ​തി​രെ​നി​ന്ന് വ​രി​ക​യാ​യി​രു​ന്ന ബൈ​ക്കി​നെ വെ​ട്ടി​ക്കു​ന്ന​തി​നി​ട​യി​ല്‍ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ത​ല കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു മ​ണി​യോ​ടെ നാ​രം​പാ​ടി ന​ടു​വ​ങ്ക​ടി​യി​ലാ​ണ് അ​പ​ക​ടം. കും​ബ​ഡാ​ജെ ബെ​ളി​ഞ്ച​യി​ലെ ആ​യീ​ശ എ​ന്ന ഉ​മ്മാ​ലി​മ്മ (40), മ​ക്ക​ളാ​യ ഹ​മീ​ദ് അ​ന്‍​വ​ര്‍(20), അ​ഷ​റ​ഫ് (18), അ​നാ​സ്(12), ഫാ​ത്തി​മ​ത്ത് ഷി​ഫാ​ന(10) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ​റ​ഫി​നെ മം​ഗ​ള​രൂ​വി​ലെ ആ​ശു​പ​ത്രി​യി​ലും മ​റ്റു നാ​ലു പേ​രെ കാ​സ​റ​ഗോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.​ കാ​ര്‍ ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു.