വെ​ള്ളി​ അ​ങ്കി മോ​ഷ​ണം: ര​ണ്ടുപേ​ര്‍ അ​റ​സ്റ്റി​ല്‍
Monday, March 25, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വേ​ളാ​വൂ​രി​ലെ പൗ​രാ​ണി​ക​മാ​യ വെ​ള്ളി​അ​ങ്കി മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ര​പ്പ​ന്‍​കോ​ട് ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി വീ​ട്ടി​ല്‍ സു​ധി എ​ന്ന​റി​യ​പ്പെ​ടു​ന്ന സ​ഞ്ജ​യ്(24), വ​യ്യേ​റ്റി​നു സ​മീ​പം കു​ഴി​വി​ള കോ​ള​നി​യി​ല്‍ കു​ഴി​വി​ള വീ​ട്ടി​ല്‍ കി​ച്ചി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഭ​ര​ത്(19) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം മ​ഠ​ത്തി​ലെ പ​ത്താ​യ​പ്പു​ര​യി​ല്‍ സൂ​ക്ഷി​ച്ചി​ര​ുന്ന ദേ​വീ​വി​ഗ്ര​ഹം മോ​ഷ​ണം പോ​യ​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം ബൈ​ക്കി​ല്‍ മൂ​ന്ന് പേ​ര്‍ മ​ഠ​ത്തി​നു സ​മീ​പ​ത്തു കൂ​ടി എ​ന്തോ സാ​ധ​നം പൊ​തി​ഞ്ഞ് കൊ​ണ്ടു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.
തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ വേ​ങ്ക​മ​ല ക്ഷേ​ത്ര പ​രി​സ​ര​ത്തു നി​ന്നും സ​ഞ്ജ​യി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത്. ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് നി​ര്‍​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ച​ ു.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ ഭ​ര​തി​നെ കു​ഴി​വി​ള കോ​ള​നി​യി​ല്‍ നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ഇ​രു​വ​ര്‍​ക്കും മോ​ഷ​ണ​ത്തി​ലു​ള്ള പ​ങ്ക് വ്യ​ക്ത​മാ​യ​തോ​ടെ പ്ര​തി​ക​ളെ​യും കൂ​ട്ടി പോ​ലീ​സ് മ​ഠ​ത്തി​നു സ​മീ​പ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ചി​രു​ന്ന വി​ഗ്ര​ഹം ക​ണ്ടെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.
ഇ​രു​വ​രെ​യും നെ​ടു​മ​ങ്ങാ​ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. വെ​ഞ്ഞാ​റ​മൂ​ട് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എ​സ്.​ജ​യ​കു​മാ​ര്‍, എ​സ്ഐ​ത​മ്പി​ക്കു​ട്ടി, ഗ്രേ​ഡ് എ​സ്ഐ​മാ​രാ​യ എം.​മ​ധു, അ​ജി​കു​മാ​ര​ന്‍ നാ​യ​ര്‍, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഉ​മേ​ഷ്, സ​ജി, മ​ഹേ​ഷ്, ജ​യ​കു​മാ​ര്‍് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.