കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ് ഹൂസ്റ്റണിൽ അന്തരിച്ചു
ഷാജി രാമപുരം
Wednesday, April 30, 2025 3:24 PM IST
ഹൂസ്റ്റൺ: കൊട്ടാരക്കര ചെങ്ങമനാട് മമ്മഴിയിൽ പരേതനായ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ എം.ഒ. കുഞ്ഞുകുഞ്ഞിന്റെ ഭാര്യയും കൊട്ടാരക്കര മേലില മുൻ പഞ്ചായത്ത് അംഗവുമായിരുന്ന കുഞ്ഞമ്മ കുഞ്ഞുകുഞ്ഞ്(95) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ഇടവക മിഷൻ വൈസ് പ്രസിഡന്റും ലോസ് ആഞ്ചലസ് ഹോരേബ് മാർത്തോമ്മാ ഇടവക വികാരിയുമായ റവ. ഗീവർഗീസ് കൊച്ചുമ്മന്റെ ഭാര്യാമാതാവും കൊട്ടാരക്കര ചെങ്ങമനാട് കൊയ്പ്പള്ളഴികത്ത് കുടുംബാംഗവുമാണ്.
മക്കൾ: പരേതനായ റിട്ട. പോലീസ് സബ് ഇൻസ്പെക്ടർ എം.കെ. യേശുദാസൻ, എം.കെ. തോമസ് (ഹൂസ്റ്റൺ), സൂസമ്മ ഫിലിപ്പ് (കൊട്ടാരക്കര), ജോൺസൺ മമ്മഴിയിൽ (ഒക്ലഹോമ), ഷേർലി ജയ്ക്കബ് (ഓയൂർ), എലിസബേത്ത് വർഗീസ് (ഹൂസ്റ്റൺ), മിനി ഗീവർഗീസ് (ലോസ് ആഞ്ചലസ്).
മരുമക്കൾ: ത്രേസിയാമ്മ യേശുദാസൻ, സാറാമ്മ തോമസ്, പി.സി. ഫിലിപ്പ്, ഷീബ ജോൺസൺ, എ. ജേക്കബ്, വർഗീസ് ഉമ്മൻ, റവ. ഗീവർഗീസ് കൊച്ചുമ്മൻ.
പൊതുദർശനം ശനിയാഴ്ച രാവിലെ ഒന്പത് മുതൽ ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മ പള്ളിയിൽ (12803 Sugar Ridge Blvd, Stafford, TX 77477).
തുടർന്ന് സംസ്കാര ശുശ്രുഷയ്ക്ക് ശേഷം ഫോറസ്റ്റ് പാർക്ക് സെമിത്തേരി, വെസ്റ്റ് തെയ്മറിൽ (12800 Westheimer Rd, Houston, Tx 77077) സംസ്കരിക്കും.