കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവക റവ. ജോജി ജേക്കബിനും കുടുംബത്തിനും യാത്രയയപ്പു നൽകുന്നു
ജോസഫ് ജോൺ കാൽഗറി
Friday, April 25, 2025 7:07 AM IST
കാൽഗറി: മൂന്നു വർഷത്തെ സ്തുത്യർഗമായ സേവനം അനുഷ്ടിച്ചതിന് ശേഷം പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കാൽഗരിയിൽ നിന്നും യാത്രയാകുന്ന റവ. ജോജി ജേക്കബിനും കുടുംബത്തിനും കാൽഗറി സെന്റ് തോമസ് മാർത്തോമ ഇടവക ഞായറാഴ്ച യാത്രയപ്പു നൽകുന്നു.
2022 ഏപ്രിലിൽ വികാരിയായി ചുമതല ഏറ്റെടുത്തതു മുതൽ, ആച്ചന്റെ ശുശ്രൂഷ ഇടവകയ്ക്കുള്ളിൽ ഐക്യവും ആത്മീയ വളർച്ചയും ഊട്ടി വളർത്തി. അച്ചന്റെ പ്രവർത്തനങ്ങൾ ഇടവകയിൽ മാത്രം ഒതുങ്ങി നിന്നിരുന്നില്ല.
സഹോദര സഭകളിലെയും വൈദികരുമായും മറ്റു പ്രാർഥനാഗ്രൂപ്പുകളിലെയും ആത്മീയ നേതാക്കന്മാരുമായും അംഗങ്ങളുമായും സൗഹൃദങ്ങൾ സ്ഥാപിക്കുകയും സമൂഹത്തിലെ എല്ലാവരുമായും ജാതി, മത, സഭാ ഭേദമന്യെ നല്ല സഹകരണവും ശുശ്രൂഷയുമായി മുന്നോട്ടുപോകുകയും ചെയ്തിരുന്നു.
ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം 12ന് ആരംഭിക്കുന്ന യാത്രയയപ്പു സമ്മേളനത്തിൽ അച്ചനും കുടുംബത്തിനുമുള്ള ആദരവും സംഗീത ശുശ്രുഷയും സ്നേഹവിരുന്നും ഉണ്ടായിരിക്കും. സ്നേഹിതരേയും ഇടവകജനങ്ങളെയും ഈ ചടങ്ങിലേക്ക് ആദരപൂർവം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.