ന്യൂ​യോ​ർ​ക്ക്: റു​പോ​ൾ​സ് ഡ്രാ​ഗ് റേ​സി​ലൂ​ടെ പ്ര​ശ​സ്ത​യാ​യ ന​ടി ജി​ഗ്ലി കാ​ലി​യൻറേ​(44) അ​ന്ത​രി​ച്ചു. ബി​യാ​ൻ​ക കാ​സ്ട്രോ-​അ​റ​ബെ​ജോ എ​ന്നാണ് യ​ഥാ​ർ​ഥ പേ​ര്.

കാ​സ്ട്രോ​അ​റ​ബെ​ജോ​യ്ക്ക് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്ന​താ​യി കു​ടും​ബം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ പു​രോ​ഗ​തി​യു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​താ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പോ​സ്റ്റ് ചെ​യ്ത പ്ര​സ്താ​വ​ന​യി​ൽ പറഞ്ഞു.

2012ൽ ​​ഡ്രാ​ഗ് റേ​സ് നാലാം സീ​സ​ണിൽ ​മ​ത്സ​രി​ച്ച​തോ​ടെ​യാ​ണ് കാ​സ്ട്രോ​-അ​റ​ബെ​ജോ ശ്ര​ദ്ധേ​യ​യാ​യ​ത്.