പഹൽഗാം ഭീകരാക്രമണം: അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക
ജയപ്രകാശ് നായർ
Thursday, May 1, 2025 10:55 AM IST
ന്യൂയോർക്ക്: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക. അമേരിക്കയിലെയും കാനഡയിലെയും വിവിധ നഗരങ്ങളിലും അത് സാധിക്കാത്തവർ സ്വഭവനങ്ങളിലും വിളക്കു തെളിയിച്ച് മരിച്ചവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ചു.
ഇന്ത്യൻ ഭരണകൂടം അക്രമികൾക്ക് തക്കതായ മറുപടി കൊടുക്കണമെന്നും മതം നോക്കി നടത്തിയ ഹീനമായ നരഹത്യ ഒരു പരിഷ്കൃതസമൂഹത്തിനും പൊറുക്കാൻ പറ്റുന്നതല്ലെന്നും കെഎച്ച്എൻഎ പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പും സംയുക്തപ്രസ്താവനയിൽ അറിയിച്ചു.