മിസോറിയിൽ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗം മരിച്ചു; പ്രതി അറസ്റ്റിൽ
പി .പി. ചെറിയാൻ
Thursday, May 1, 2025 7:41 AM IST
മിസോറി: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗിയുടെ കുത്തേറ്റ് അഗ്നിശമന സേനാംഗത്തിന് ദാരുണാന്ത്യം. ഞായറാഴ്ചയാണ് സംഭവം.
കൻസാസ് സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ ഫയർ മെഡിക് ഗ്രഹാം ഹോഫ്മാൻ(29) ആണ് ഡ്യൂട്ടിക്കിടെ കുത്തേറ്റ് മരിച്ചതെന്ന് കൻസാസ് സിറ്റി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഗുരുതരമായി കുത്തേറ്റ ഹോഫ്മാന്‍ അടിയന്തര ചികിത്സ നൽകിയ ശേഷം നോർത്ത് കൻസാസ് സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി പോലീസ് കസ്റ്റഡിയിലാണ്.