ഡാ​ള​സ്: മ​ല​യാ​ള മ​നോ​ര​മ ക​ഴി​ഞ്ഞ വ​ര്‍​ഷം തു​ട​ക്ക​മി​ട്ട സാ​ഹി​ത്യ സാം​സ്കാ​രി​കോ​ത്സ​വ​മാ​യ മ​നോ​ര​മ ഹോ​ര്‍​ത്തൂ​സി​ന്‍റെ അ​മേ​രി​ക്ക​യി​ലെ ആ​ദ്യ​ത്തെ ഔ​ട്ട്റീ​ച്ച് പ്രോ​ഗ്രാം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഇ​ര്‍​വിം​ഗ് പ​സ​ന്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വ​ച്ചു ന​ട​ക്കും.

മ​ല​യാ​ള മ​നോ​ര​മ എ​ഡി​റ്റോ​റി​യ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​സ് പ​ന​ച്ചി​പ്പു​റം ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സാ​ഹി​ത്യ​സാ​ഹ്ന​ച​ട​ങ്ങി​ല്‍ ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജു​ഡി ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ക​ഥ, ക​വി​ത, അ​മേ​രി​ക്ക​യി​ല്‍ വ​ള​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ള​സാ​ഹി​ത്യ​ത്തെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണ​ങ്ങ​ള്‍, വി​മ​ര്‍​ശ​ന​ങ്ങ​ള്‍, സാം​സ്കാ​രി​ക​രം​ഗ​ത്തെ മ​ല​യാ​ളി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ എ​ന്നീ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു പ്ര​മൂ​ഖ​ര്‍ സാം​സാ​രി​ക്കും.


എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ബി​നോ​യി സെ​ബാ​സ്റ്റ്യ​ന്‍, ഫോ​മാ സൗ​ത്ത് വെ​സ്റ്റ് പ്ര​സി​ഡന്‍റ് ബി​ജു ലോ​സ​ണ്‍, ഫോ​മാ മു​ന്‍ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ചാ​മ​ത്തി​ല്‍, അ​സോ​സി​യേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ തോ​മ്മ​ച്ച​ന്‍ മു​ക​ളേ​ല്‍ തു​ട​ങ്ങി​വ​ര്‍ സം​സാ​രി​ക്കും. അ​സോ​സി​യേ​ഷ​ന്‍ ചീ​ഫ് ഡ​യ​റ​ക്ട​റാ​യ ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര​യാ​ണ് പ്രോ​ഗ്രം കോ​ര്‍​ഡി​നേ​റ്റ​ര്‍.

താ​ല്പ​ര്യ​മു​ള്ള​വ​ര്‍ ബ​ന്ധ​പ്പെ​ടു​ക: ഡ​ക്സ്റ്റ​ര്‍ ഫെ​രേ​ര: 9727684652, ജൂ​ഡി ജോ​സ്: 4053260190.