ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ ലോ സെമിനാർ നടത്തി
രാജൻ വാഴപ്പള്ളിൽ
Thursday, May 1, 2025 5:56 AM IST
വാഷിംഗ്ടൺ ഡിസി : ഫിലാഡൽഫിയയിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് ഇടവക റവ. ഡോ. ഫാ. ജോൺസൺ സി ജോണിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന ’വിദ്യാഭ്യാസവും ശാക്തീകരണവും’ എന്ന പരമ്പരയുടെ ഭാഗമായി നിയമ അവബോധത്തെക്കുറിച്ചുള്ള ഒരു പരിവർത്തന സെമിനാർ നടത്തി.
കുന്നേൽ ലോ ഫേമിലെ അഡ്വ. ജോസ് കുന്നേലിന്റെ നേതൃത്വം നൽകി. മൂന്ന് പതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള അദ്ദേഹം, വിൽപത്രം തയാറാക്കുന്നതിന്റെ പ്രാധാന്യം, ആരോഗ്യ സംരക്ഷണം, പവർ ഓഫ് അറ്റോർണിയുടെ പങ്ക്, വാഹന ഇൻഷുറൻസ് നിയമത്തിലെ പ്രധാന വശങ്ങൾ തുടങ്ങിയ സുപ്രധാന വിഷയങ്ങൾ പറഞ്ഞു.
ജോസ്ലിൻ ഫിലിപ്പിന്റെ സ്വാഗതം ആശംസിച്ചു. സെമിനാറിന്റെ സമാപനത്തിൽ, ജോയൽ ജോൺസൺ നന്ദി പ്രകാശനം നടത്തി. ബിസ്മി വർഗീസ് ഗാനം ആലപിച്ചു. ട്രസ്റ്റി ടിജോ ജേക്കബ്, സെക്രട്ടറി ഷേർലി തോമസ് എന്നിവർ നേതൃത്വം നൽകി.