ഒക്ലഹോമയിൽ തടവുകാരി മരിച്ചനിലയിൽ
പി.പി. ചെറിയാൻ
Wednesday, April 30, 2025 4:26 PM IST
ക്ലഹോമ സിറ്റി: ഒക്ലഹോമ ജയിലിൽ തടവുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 7.20 ഓടെയാണ് റേച്ചൽ നല്ലിയെ(35) മരിച്ചനിലയിൽ കണ്ടെത്തിയത്.
ജയിലിലെ മെഡിക്കൽ സ്റ്റാഫും ഓക്ലഹോമ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റിലെ ജീവനക്കാരും ഉടനടി ജീവൻ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും രക്ഷിക്കാനായില്ല.
അനാശാസ്യ പ്രവർത്തനം, നിയന്ത്രിത വസ്തു കൈവശം വയ്ക്കൽ എന്നീ കുറ്റങ്ങൾക്കാണ് റേച്ചലിന് തടവ് ശിക്ഷ ലഭിച്ചത്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഒസിഡിസിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.