കാല്‍ഗറിയിൽ "പവർപ്ലേ ക്രിക്കറ്റ് അക്കാദമി' ആരംഭിക്കുന്നു
ജോസഫ് ജോൺ കാൽഗറി
Wednesday, April 23, 2025 5:02 PM IST
കാല്‍ഗറി: കാൽഗറിയിലെ ക്രിക്കറ്റ് പ്രേമികളായ ഒരുകൂട്ടം ചെറുപ്പക്കാർ രൂപം കൊടുത്ത "പവർപ്ലേ ക്രിക്കറ്റ് അക്കാദമി' മേയ് നാലിന് ഉദ്ഘാടനം ചെയ്യും. അഞ്ച് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായിയാണ് അക്കാദമി ആരംഭിക്കുന്നത്.
ടിനു, ജെഫിൻ, ജെഫ് എന്നിവരാണ് അക്കാദമിയുടെ സ്ഥാപകർ. അക്കാദമിയിൽ ചേരുവാൻ താഴെയുള്ള ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്: https://forms.gle/JT15LgEWkEnkRiEM6.
കൂടുതൽ വിവരങ്ങൾക്ക്: 403 603 0962.