ഡോ. അബ്ദുൽഹകീം അസ്ഹരിക്ക് സ്വീകരണം
അബ്ദുല്ല നാലുപുരയിൽ
Thursday, May 1, 2025 1:32 PM IST
കുവൈറ്റ് സിറ്റി: എസ്വൈഎസ് കേരള പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ഹൃസ്വ സന്ദർശനത്തിന് കുവൈറ്റിലെത്തുന്ന ഡോ. എ.പി. അബ്ദുൽഹക്കീം അസ്ഹരിക്ക് സ്വീകരണം നൽകാൻ ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി തീരുമാനിച്ചു.
വെള്ളിയാഴ്ച മംഗഫ് പ്രൈം ഓഡിറ്റോറിയത്തിൽ ചേരുന്ന സ്വീകരണ സമ്മേളനത്തിൽ കുവൈറ്റിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഇതു സംബന്ധമായി ചേർന്ന ആലോചനാ യോഗത്തിൽ അലവി സഖാഫി തെഞ്ചേരി അധ്യക്ഷത വഹിച്ചു.
ശുക്കൂർ മൗലവി, അബ്ദുൽഅസീസ് സഖാഫി, അബൂ മുഹമ്മദ്, നൗഷാദ് തലശേരി തുടങ്ങിയവർ സംബന്ധിച്ചു. ഷമീർ മുസ്ലിയാർ സ്വാഗതവും നവാസ് നന്ദിയും പറഞ്ഞു.