ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി
Wednesday, June 18, 2025 11:32 AM IST
ലണ്ടൻ: നൂറ്റാണ്ടിലേറെ പഴക്കമുള്ള ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിക്ക് വനിതാ മേധാവി. സീക്രട്ട് ഇന്റന്ജന്സ് സര്‍വീസ് അഥവാ എംഐ 6-ന്റെ (മിലിട്ടറി ഇന്റലിജന്‍സ് സെക്ഷൻ 6) മേധാവിയായി നാല്‍പ്പത്തിയേഴുകാരിയായ ബ്ലെയ്സ് മെട്രെവെലിയെയാണ് നിയമിച്ചിരിക്കുന്നത്
എംഐ 6ന്റെ 116 വർഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ മേധാവിയുണ്ടാകുന്നത്. റിച്ചാര്‍ഡ് മൂറിന്റെ പിന്‍ഗാമിയായ ബ്ലെയ്സ് സാമൂഹിക നരവംശ ശാസ്ത്രത്തില്‍ ബിരുദധാരിയാണ്. സി എന്ന കോഡിലാണ് എംഐ 6-ന്റെ മേധാവി അറിയപ്പെടുന്നത്.