ബി​ഗ് ബെ​ൻ പു​തു​മോ​ടി​യി​ൽ ഒ​രു​ങ്ങു​ന്നു
Wednesday, July 10, 2019 10:51 PM IST
ല​ണ്ട​ൻ: ബ്രി​ട്ട​ന്‍റെ മു​ഖ​മു​ദ്ര​ക​ളി​ലൊ​ന്നാ​യ ബി​ഗ് ബെ​ൻ ക്ലോ​ക്ക് പു​ന​രു​ദ്ധാ​ര​ണം പു​രോ​ഗ​മി​ക്കു​ന്നു. വി​ക്ടോ​റി​യ​ൻ കാ​ല​ഘ​ട്ട​ത്തി​ൽ സ്ഥാ​പി​ക്കു​ന്പോ​ൾ ഉ​ണ്ടാ​യി​രു​ന്ന നീ​ല നി​റം ത​ന്നെ​യാ​ണ് ഡ​യ​ലി​ൽ പു​ന​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

അ​റു​പ​തു മി​ല്യ​ൻ പൗ​ണ്ട് മു​ട​ക്കി സ​മൂ​ല അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തു​ന്പോ​ഴും ക്ലോ​ക്കി​ന്‍റെ പൈ​തൃ​ക​വും പാ​ര​ന്പ​ര്യ​വും ന​ഷ്ട​പ്പെ​ടാ​തെ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു.

ഇ​പ്പോ​ൾ പ​ണി​ക​ൾ പാ​തി മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. 1983ലും 1985​ലു​മാ​ണ് ഇ​തി​നു മു​ൻ​പ് ക്ലോ​ക്കി​ൽ കാ​ര്യ​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ