ജ​ർ​മ​നി​യി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​മി​ല്ലാ​തെ ഇ​രു​പ​തു ല​ക്ഷം യു​വാ​ക്ക​ൾ
Wednesday, August 7, 2019 11:00 PM IST
ബ​ർ​ലി​ൻ: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ജ​ർ​മ​നി​യി​ൽ തൊ​ഴി​ൽ പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ എ​ണ്ണം 2.18 മി​ല്യ​നാ​യി വ​ർ​ധി​ച്ചെ​ന്നു ക​ണ​ക്ക്. വി​ദ്യാ​ഭ്യാ​സ - ഗ​വേ​ഷ​ണ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യ്നിം​ഗ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു വ്യ​ക്ത​മാ​കു​ന്ന​ത്.

2017-18 കാ​ല​ഘ​ട്ട​ത്തി​ൽ 57,700 തൊ​ഴി​ൽ പ​രി​ശീ​ല​ന ഒ​ഴി​വു​ക​ളാ​ണ് രാ​ജ്യ​ത്ത് നി​ക​ത്താ​തെ കി​ട​ന്ന​ത്. ഇ​തേ സ​മ​യ​ത്തു ത​ന്നെ 24,500 യു​വാ​ക്ക​ൾ​ക്ക് പ​രി​ശീ​ല​ന സ്ഥ​ലം കി​ട്ടാ​തെ വ​രു​ക​യും ചെ​യ്തി​രു​ന്നു.

പ​ല ക​ന്പ​നി​ക​ൾ​ക്കും ഒ​ഴി​വു​ക​ൾ നി​ക​ത്താ​നും കൃ​ത്യ​മാ​യ അ​പേ​ക്ഷ​ക​രെ ല​ഭി​ക്കാ​നും എ​ത്ര​മാ​ത്രം ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ഇ​തി​ൽ നി​ന്നു വ്യ​ക്ത​മാ​കു​ന്ന​താ​യി ജ​ർ​മ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി അ​ൻ​ജ കാ​ർ​ലി​സെ​ക് പ​റ​ഞ്ഞു. പ​രി​ശീ​ല കേ​ന്ദ്ര​ങ്ങ​ളു​ടെ സ​പ്ലൈ​യും ഡി​മാ​ൻ​ഡും ത​മ്മി​ൽ സ​ന്തു​ല​നം ചെ​യ്തു പോ​കാ​ൻ ബു​ദ്ധി​മു​ട്ട് ഏ​റി വ​രു​ക​യാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ