ഡബ്ലിനിൽ കാറ്റക്കിസം ടീച്ചേർസ് ഡേ ഒക്ടോബർ 19 ന്
Saturday, October 12, 2019 6:30 PM IST
ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ടീച്ചേർസ് ഡേ "ക്രീഡോ 2019' ന് റിയാൾട്ടോയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ ഒക്ടോബർ 19 ന് (ശനി) തിരി തെളിയും.

തലശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യാഥിതി ആയിരിക്കും. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. റോമിൽ ബൈബിളിൽ ഉപരിപഠനം നടത്തുന്ന ഫാ. ടോം ഒലിക്കാരോട്ട്, മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ക്ലാസുകൾ നയിക്കും.

അയർലഡിലെ വിവിധ മാസ് സെന്‍ററുകളിലെ എല്ലാ മതബോധന അധ്യപകരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലൻഡ് കോഓർഡിനേറ്റർ മോൺ. ആന്‍റണി പെരുമായൻ, ഡബ്ലിൻ കോഓർഡിനേറ്റർ ഫാ.ക്ലമെന്‍റ് പാടത്തിപറമ്പിൽ, കാറ്റക്കിസം ഡയറക്‌റ്റർ ഫാ.റോയി വട്ടക്കാട്ട്, പ്രോഗ്രാം കോഓർഡിനേറ്റർ ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവർ അറിയിച്ചു.

രാവിലെ 9.30നു പിതാക്കന്മാരുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ അയർലൻഡിലെ കുർബാന സെന്‍ററുകളിലെയും ഭക്തസംഘടനാ ഭാരവാഹികളെയും പരിഷ്‌ കമ്മിറ്റി അംഗങ്ങളെയും സംഘാടകർ സ്വാഗതം ചെയ്തു.

റിപ്പോർട്ട്: മജു പേയ്ക്കൽ