നൃത്താഞ്ജലി ആൻഡ് കലോത്സവം നവംബർ ഒന്ന്, രണ്ട് തീയതികളിൽ; ഒരുക്കങ്ങൾ തകൃതിയിൽ
Tuesday, October 22, 2019 9:24 PM IST
ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസിന്‍റെ പത്താമത് നൃത്താഞ്ജലി ആൻഡ് കലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയാവുന്നു.

കേരളത്തിലെ സ്കൂൾ യുവജനോത്സവ മാതൃകയിൽ നവംബർ 1, 2 (വെള്ളി, ശനി) തീയതികളിലായി ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്ന കലാ മാമാങ്കത്തിലെ മത്സരങ്ങൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ അവസാന ഘട്ടത്തിലേക്ക്.

രജിസ്ട്രേഷനുള്ള വെബ് സൈറ്റ് www.nrithanjali.com

ഈ വർഷം മത്സര ദിവസം തന്നെ ട്രോഫികൾ വിതരണം ചെയ്യുന്നതാണ്. ഒപ്പം ഒന്നാം സമ്മാനം ലഭിക്കുന്ന വിജയികൾക്ക് ട്രോഫിക്കുപുറമെ എലൈറ്റ് ഫുഡ്‌സ് സ്പോൺസർ ചെയ്യുന്ന ക്രിസ്മസ് സമ്മാനവും ലഭിക്കും.

ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി മൂന്നു വിഭാഗങ്ങളിലായി താഴെ പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ.

നവംബർ 1 (വെള്ളി) രാവിലെ 9:00 മുതൽ 3:00 വരെ

കളറിംഗ്
പെൻസിൽ ഡ്രോയിംഗ്
വാട്ടർ കളർ പെയിന്റിംഗ്
മലയാളം അക്ഷരമെഴുത്ത്
ശാസ്ത്രീയ സംഗീതം
നാടോടി നൃത്തം
ഐറിഷ് ഡാൻസ്
സംഘ നൃത്തം
സിനിമാറ്റിക് ഡാൻസ്

നവംബർ 2 (ശനി) രാവിലെ 9:30 മുതൽ

ആക്ഷൻ സോംഗ്
കഥ പറച്ചിൽ (Story telling )
കവിതാലാപനം
കീബോർഡ് ( Instrument - Keyboard)
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
മോണോ ആക്ട്
കരോക്കെ ഗാനാലാപനം ( Karaoke song)
സംഘ ഗാനം
ദേശീയ ഗാനം
ഫാൻസി ഡ്രസ്

മത്സരങ്ങളുടെ നിബന്ധനകൾ, നിയമങ്ങൾ, ഇവയെല്ലാം നൃത്താഞ്ജലി വെബ്‌സൈറ്റിൽ ലഭ്യമാണ്.

റിപ്പോർട്ട്:ജയ്സൺ കിഴക്കയിൽ