ത്രേസ്യാമ്മ വിൻസന്‍റെ നിര്യാണത്തിൽ സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത അനുശോചിച്ചു
Monday, June 1, 2020 11:58 PM IST
പ്രെസ്റ്റൻ: ലണ്ടൻ ബ്രോംലിയിൽ നിര്യാതയായ ത്രേസ്യാമ്മ വിൻസന്‍റെ (71) നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു. ലണ്ടൻ സെന്‍റ് മാർക്ക് മിഷനിലെ ഇടവകാംഗമായ ജൂലി വിനോയുടെ മാതാവാണ് പരേത. മാതാവിന്‍റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിനായി പ്രാർഥിക്കുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ രൂപതാകുടുംബം ഒന്നടങ്കം പങ്കുചേരുകയും പരേതയുടെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

പരേതയുടെ വേർപാടിൽ വേദനിക്കുന്ന മക്കളെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതായും ആത്മാവിന് നിത്യശാന്തി നേരുന്നതായും സെന്‍റ് മാർക്ക് മിഷൻ ഡയറക്ടർ ഫാ. ടോമി എടാട്ട് അറിയിച്ചു.

മാമംഗലം സെന്‍റ് ആന്‍റണീസ് പള്ളി ഇടവകാംഗമായ പരേത, കടമക്കുടി ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ടയേർഡ് പ്രിൻസിപ്പലായിരുന്നു.

എറണാകുളം എളമക്കര മഠത്തിപ്പറമ്പിൽ ഊക്കൻ കുടുംബാംഗമായ പരേതനായ വിൻസണാണ് ഭർത്താവ്. ലിൻഡയാണ് മറ്റൊരു മകൾ. മരുമക്കൾ: ജേക്കബ് വടക്കേൽ, വിനോ ജോസ് കണംകൊമ്പിൽ.