ട്രാഫോര്‍ഡ് മലയാളി അസോ. മുന്‍ പ്രസിഡന്‍റിന്‍റെ മാതാവ് മറിയക്കുട്ടി തോമസ് നിര്യാതയായി
Friday, June 19, 2020 12:45 PM IST
മാഞ്ചസ്റ്റര്‍: ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്‍റ് ഷോണി തോമസിന്‍റെ മാതാവ് മറിയക്കുട്ടി തോമസ് (89) നിര്യാതയായി. കോട്ടയം കുറുപ്പന്തറ പുഴേക്കാട്ടില്‍ കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30-നു മണ്ണാറപ്പാറ പള്ളിയില്‍ നടത്തി.

പരേതനായ പുഴേക്കാട്ടില്‍ തോമസാണ് ഭര്‍ത്താവ്. മറ്റു മക്കള്‍: ചാക്കോ, പരേതനായ ജോസഫ്, ലീലാമ്മ (ന്യൂയോര്‍ക്ക്), മറിയാമ്മ, എല്‍സമ്മ. മരുമക്കള്‍: മേരി ചാക്കോ, മേരി ജോസഫ്, മാത്യു പൂപ്പള്ളില്‍ (ന്യൂയോര്‍ക്ക്), ചാക്കോ പാളിത്തോട്ടത്തില്‍ (ആലക്കോട്), തോമസ് ചാരാച്ചേരില്‍ (ആലക്കോട്), ജയന്തി ഷോണി (മാഞ്ചസ്റ്റര്‍).

പരേതയുടെ നിര്യാണത്തില്‍ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: അഡ്വ. റെന്‍സണ്‍ സക്കറിയാസ്