സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ആ​യി​രം പേ​രു​ടെ പ​രി​പാ​ടി​ക​ൾ​ക്കു വ​രെ അ​നു​മ​തി
Sunday, June 21, 2020 1:45 AM IST
ബേ​ണ്‍: സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ജൂ​ണ്‍ 22 മു​ത​ൽ ആ​യി​രം പേ​ർ വ​രെ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​ക​ൾ​ക്കും പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും അ​നു​മ​തി നൽകി. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന്‍റെ അ​ടു​ത്ത ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ്ര​ഖ്യാ​പ​നം.

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ൽ ദൂ​ര പ​രി​ധി ര​ണ്ടു മീ​റ്റ​റി​ൽ നി​ന്ന് ഒ​ന്ന​ര മീ​റ്റ​റാ​യി കു​റ​ച്ചി​ട്ടു​മു​ണ്ട്.

പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളി​ൽ ഫെ​യ്സ് മാ​സ്ക് ഉ​പ​യോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കും. എ​ന്നാ​ൽ, പൊ​തു പ​രി​പാ​ടി​ക​ളി​ൽ ഉ​പ​യോ​ഗം നി​ർ​ബ​ന്ധി​ത​വു​മാ​യി​രി​ക്കും.

റ​സ്റ്റ​റ​ന്‍റു​ക​ളി​ലെ സീ​റ്റിം​ഗ് സം​വി​ധാ​ന​വും പ്ര​വ​ർ​ത്ത​ന സ​മ​യ​വും സം​ബ​ന്ധി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം എ​ടു​ത്തു മാ​റ്റാ​നും തീ​രു​മാ​ന​മാ​യി.

ഏ​തു സ്ഥാ​പ​ന​ത്തി​ലെ​യും സാ​ധ്യ​മാ​യ ജീ​വ​ന​ക്കാ​രെ​ല്ലാം വ​ർ​ക്ക് ഫ്രം ​ഹോം സം​വി​ധാ​ന​ത്തി​ൽ തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശ​വും സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ