സെംപിയോണെ സ്റ്റാർസ് ഓണാഘോഷവും വടം വലിമത്സരവും
Saturday, September 26, 2020 2:41 PM IST
റോം: സെംപിയോണെ സ്റ്റാർസ് സംഘടിപ്പിച്ച ഓണാഘോഷവും & അഖില യൂറോപ്പ് വടം വലിമത്സരവും സർക്കാർ മാനധണ്ഡങ്ങൾ പാലിച്ച് 20-നു ഞായറാഴ്ച്ച രാവിലെ 10.30 ന് വിവിധ കലകായികമത്സരങ്ങളൊടെ ലിറ്റിൽ ഫ്ലവർ മൈതാനിയിൽ നടത്തി.

ലോകം മുഴുവൻ പടർന്ന മഹാമാരിയും, തുടർച്ചയായ 3 വർഷത്തെ പ്രളയവും വലച്ച ഒരു നാടിന്റെ പ്രതീക്ഷയുടെ പ്രതീകമായ ഓണത്തിന്റെ ഓർമ്മകൾ പുതുക്കാൻ ഞായറാഴ്ച്ച എൽഎഫ് സ്കൂൾ ഗ്രൗണ്ടിൽ ഒത്തു ചേർന്നു.

2020 ലെ ലോകമെമ്പാടുമുള്ള നിയന്ത്രിത ഓണാഘോഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഓണം ആഘോഷിക്കുവാൻ സാധിച്ചു എന്നത് വലിയ ഒരു അനുഗ്രഹമാണ്. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊറോണ ഭീകര താണ്ഡവമാടിയത് ഈ രാജ്യത്താണ്. കഴിഞ്ഞ മാർച്ച്,ഏപ്രിൽ മാസങ്ങളിൽ ഈ രാജ്യത്തെ പ്രധാന നഗരങ്ങൾ നിശ്ചലമായിരുന്നു. മിലാന്‍, റോം, ഫ്ലോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു കിടന്നു. ഇറ്റലിയിലെ 6 കോടി ജനങ്ങൾ ഭീതിയോടെ അടച്ചിട്ട വീടുകളിൽ കഴിഞ്ഞു. കായിക മത്സരങ്ങള്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തി. പ്രശസ്തമായ സീരി എ ഫുട്ബോള്‍ ലീഗ് അടക്കം എല്ലാ കായികമത്സരങ്ങൾക്കും വിലക്ക് ഏർപ്പെടുത്തി.

എന്നാൽ അവിടെ നിന്നും ആറു മാസങ്ങൾക്ക് ശേഷം ഇതേദിവസം ഓണം ആഘോഷിക്കാൻ ഒത്തു ചേരുമ്പോൾ ഈ രാജ്യം, അച്ചടക്കത്തിന്‍റെ, കരുതലിന്‍റെ, സേവനത്തിന്‍റെ, പ്രത്യാശയുടെ, വലിയൊരു സന്ദേശം നമുക്ക് തരുന്നുണ്ട്.

സെംപിയാണെ സ്റ്റാർസ് റോമാ പ്രസിഡന്‍റ് മജു കവുന്നുംപാറയലിന്‍റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12.30 ന് പൊതുസമ്മേളനം ആരംഭിച്ചു. പ്രകാശ് ജോസഫ് ( എൽഎഫ് സ്കൂൾ ചെയർമാൻ) സ്വാഗതം ചെയ്തു. മുഖ്യതിഥിയും ഉദ്ഘാടകനുമായ ശ്യാം ചന്ദ് ഐഎഫ്എസ് (Embassy of India ROME) നിലവിളക്ക് കൊളുത്തി. വിവിധ സംഘടനാ പ്രതിനിഥികൾ ആശംസകൾ അർപ്പിച്ചു . ഗതകാല സ്മരണകൾ വിളിചോതുന്ന കേരള തനിമയിൽ സെംപിയൊണേയിലേ മലയാളി മങ്കമാർ അവതരിപ്പിച്ച തിരുവാതിര ശ്രദ്ധേയമായി. തനിനാടൻ തനിമയിൽ ഓണ സദ്യയും തുടർന്ന് വിവിധ കലാമത്സരങ്ങളും അരങ്ങേറി. 14.30 ന് വടം വലി മത്സരം ആരംഭിച്ചു.

വടം വലി മത്സരം ലൈവ് & മത്സര നിയന്ത്രണം ഇന്‍റർനാഷണൽ ടഗ് ഓഫ് വാർ അസോസിയേഷൻ നിയന്ത്രിച്ചു. യൂറോപില 8 ടീമുകൾ വടം വലി മത്സരത്തിൽ പങ്കെടുത്തു.

ഒന്നാം സ്ഥാനം ആർകെബി -ബി ടീമും രണ്ടാം സ്ഥാനം സെവൻസ് റോമയും കരസ്ഥമാക്കി. സമൂഹത്തിൽ നടക്കുന്ന ആനുകാലിക സംഭവങ്ങളെ കൊർത്തിണക്കി തിയേത്രോ ഇന്ത്യാനോ അവതരിപ്പിച്ച സാമൂഹ്യനാടകം വളരെ ശ്രദ്ധേയമായി.