ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബകൂട്ടായ്‌മ വർഷം ഓറിയന്‍റേഷൻ ക്ലാസുകൾ സമാപിച്ചു
Saturday, October 17, 2020 2:11 PM IST
പ്രസ്റ്റണ്‍: ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി അടുത്ത വർഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വർഷത്തിന്‍റെ മുന്നോടിയായി രൂപതയിലെ വൈദീകർക്കും അത്മായ നേതാക്കൾക്കുമായി ഒരുക്കിയ ഓറിയന്‍റേഷൻ ക്ലാസുകൾ സെപ്റ്റംബർ 24, ഒക്ടോബർ 5, 6, 7, 8, 12, 13, 14, 15 എന്നീ തിയതികളിൽ നടത്തപ്പെടുകയുണ്ടായി.

ഗ്രേറ്റ്‌ ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്‍റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ച ക്ലാസുകൾക്ക് പാലക്കാട്‌ രൂപത ഫാമിലി അപ്പസ്തോലിക് ഡയറക്ടർ ഡോ.അരുൺ കലമറ്റത്തിൽ അച്ചൻ നേതൃത്വം നൽകി. ആഗോള സഭയുടെ ചെറിയ പതിപ്പുകളായ ഗാർഹിക സഭയേയും അതിന്റെ കൂടായ്‌മകളായ കുടുംബ യൂണിറ്റുകളുടെ ഓർത്തുച്ചേരലുകളെയും മാറ്റി നിർത്തി വിശ്വാസജീവിതത്തിൽ മുൻപോട്ട് പോകുവാൻ സാധിക്കില്ലെന്ന് ഓർമ്മപ്പെടുത്തുകയും കുടുംബകൂട്ടായ്മ വർഷാചരണം ഏവരുടെയും ആത്മീയ വളർച്ചക്കും ഉയർച്ചക്കും കാരണമാകട്ടെ എന്നും മാർ സ്രാമ്പിക്കൽ പ്രത്യാശിക്കുകയും ചെയ്തു. സഭാപരവും, ദൈവശാസ്ത്രപരവും പ്രായോഗികവുമായ സമീപനം ആണ് കുടുംബകൂട്ടായ്‌മ വഴി വിശ്വാസജീവിതത്തിൽ ലഭിക്കുന്നത് എന്നാണ് ഡോ. അരുൺ കലമറ്റത്തിൽ ഊന്നിപറഞ്ഞത്.

ഗ്ലാസ്ഗോ, പ്രെസ്റ്റൺ, മഞ്ചെസ്റ്റർ, കവൻട്രി, കേബ്രിഡ്ജ്, ലണ്ടൻ, ബ്രിസ്റ്റോൾ-കാർഡിഫ്‌ & സൗതാംപ്റ്റൺ എന്നീ റീജിയണുകളിലായി ക്രമീകരിക്കപ്പെട്ട ഓറിയന്റേഷൻ ക്ലാസ്സുകൾ രൂപതയുടെ പാസ്റ്ററൽ കൌൺസിൽ ഉന്നതതല കമ്മിറ്റി അംഗങ്ങൾ, ഇടവക/മിഷൻ/നിയുക്ത മിഷൻ കൈക്കാരന്മാർ, കമ്മിറ്റിക്കാർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, വേദപാഠ അദ്ധ്യാപകർ, മറ്റു അൽമായ പ്രമുഖരും പങ്കുചേർന്നു. ബഹു.രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെയും, രൂപതാ പ്രോട്ടോ സെഞ്ചലൂസ് മോൺസിഞ്ഞോർ ഡോ.ആന്‍റണി ചുണ്ടെലികാട്ട്, മറ്റു വികാരി ജനറാളുമാർ, റീജിയണൽ കോർഡിനേറ്റർ അച്ചന്മാരുടെയും സജീവസാന്നിധ്യവും മിഷൻ ഡയറക്ടർ അച്ചന്മാരുടെയും സമ്പൂർണമായ സഹായ സഹകരണങ്ങളും സാന്നിധ്യവും ലഭിച്ച പരിപാടിയിൽ രൂപതാ ചാൻസിലറും, വൈസ് ചാൻസിലറും അടക്കം രൂപതയിലുള്ള മുഴുവൻ വൈദീകരുടെയും സാന്നിധ്യവും കൂട്ടായ പരിശ്രമവും പ്രസ്തുത പരിപാടിയുടെ വിജയത്തിന് കാരണമായി.

ക്ലാസുകളുടെ സമാപനം15ന് സൗതാംപ്റ്റൻ റീജിയണിൽ നടത്തപ്പെട്ടപ്പോൾ കുടുംബ കൂട്ടായ്മ വികാരി ജനറാൾ ഇൻ ചാർജ് മോൺസിഞ്ഞോർ ജോർജ് തോമസ് ചേലക്കൽ സ്വാഗതവും കുടുംബകൂട്ടായ്‌മ കമ്മീഷൻ ചെയർമാൻ ഫാ.ഹാൻസ് പുതിയകുളങ്ങര നന്ദിയും അറിയിക്കുക ഉണ്ടായി. മേല്പറഞ്ഞ ക്ലാസുകളിൽ പങ്കുടുത്ത എല്ലാ അത്മായ സുഹൃത്തുക്കളെയും പ്രത്യേകം നന്ദി അറിയിച്ചു. ഒപ്പം ക്ലാസുകൾ ഒരുക്കുന്നതിൽ സഹകരിച്ച സിജു തോമസിനെയും, വിനോദ് തോമസിനെയും കൃതഞതയോടെ സ്മരിക്കുകയും ചെയുന്നതായി ഫാ.ഹാൻസ് പുതിയകുളങ്ങര എംഎസ്ടിയും (ചെയർമാൻ, കുടുംബകൂട്ടായ്മ കമ്മീഷൻ), ഫാ.ജോർജ് തോമസ് ചേലക്കലും (വികാരി ജനറാൾ ഇൻ ചാർജ്, കുടുംബകൂട്ടായ്‌മ) അറിയിച്ചു.

റിപ്പോർട്ട് : ഷൈമോൻ തോട്ടുങ്കൽ