യേശുദാസിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചനയുമായി ചിത്രയും പ്രമുഖ ഗായകരും
Saturday, January 9, 2021 3:02 PM IST
ലണ്ടൻ: ഗന്ധർവ ഗായകൻ പത്മശ്രീ ഡോ . കെ ജെ യേശുദാസിന്‍റെ എൺപത്തി ഒന്നാം പിറന്നാൾ ജനുവരി പത്തിന് ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായി സംഗീതാർച്ചന ഒരുക്കി മലയാളത്തിന്‍റെ വാനമ്പാടി കെ .എസ് ചിത്രയും, മലയാളത്തിലെ ചില പിന്നണി ഗായകരും , കൂടെ ബ്രിട്ടനിലെ പ്രസ്തരായ ഗായകരും ഒരുമിക്കുന്നു. കെ എസ് ചിത്രയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെ നടത്തുന്ന ഈ സംഗീത കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്നത്.

യുകെയിൽ യേശുദാസ് ഷോ ഉൾപ്പടെ നിരവധി സംഗീത പരിപാടികൾക്ക് ചുക്കാൻ പിടിച്ചിട്ടുള്ള ഗായകൻ കൂടിയായ സുദേവ് കുന്നത്ത് ആണ്. ജനുവരി ഒൻപതിന് നടത്തുന്ന ഈ സംഗീതാർച്ചനയിൽ കെ എസ് ചിത്രയും , പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ, ഹരീഷ് ശിവരാമകൃഷ്ണൻ, അമേരിക്കയിൽ നിന്നും സുഷ്മ പ്രവീൺ , യു കെ മലയാളികളുടെ പ്രിയ ഗായകരായ ടെസ്സ ജോൺ, ജിയാ ഹരികുമാർ, രാജേഷ് രാമൻ ആൻഡ് ലക്ഷ്മി ,രാജേഷ് നായർ, ഡോ . മൈക്കിൾ മണർകാട്ട് എന്നിവരാണ് ഗാനങ്ങൾ ആലപിക്കുന്നത്.

യുകെയിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള ഗായകർ അണിചേരുന്നു ഈ സംഗീത സംഗമത്തിനു പ്രശസ്ത സംഗീതജ്ഞൻ മിഥുൻ ജയ രാജ് ആണ് ഓർക്കസ്‌ട്രേഷൻ ആണ് നിർവഹിച്ചിരിക്കുന്നത്. വീഡിയോ എഡിറ്റിങ് നടത്തിയിരിക്കുന്നത് വെൽസ് ചാക്കോ യും, ഓഡിയോ എഡിറ്റിങ് ശ്രീനാഥ് വിജയനും, ഓഡിയോ മിക്സിങ് എൻ. എച്ച്ക്യൂ കൊച്ചിനും ആണ് നിർവഹിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ