പാ​രീ​സി​ലെ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് കൂ​ട്ടാ​യ്മ ദൃ​ശ്യം 2 സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Tuesday, March 2, 2021 12:41 AM IST
പാ​രീ​സ്: ആ​മ​സോ​ണ്‍ പ്രൈ​മി​ൽ ലോ​ക​മെ​ന്പാ​ടും റി​ലീ​സ് ചെ​യ്ത ജി​ത്തു ജോ​സ​ഫ് മോ​ഹ​ൻ​ലാ​ൽ സി​നി​മ ദൃ​ശ്യം 2-വി​ന്‍റെ വി​ജ​യാ​ഘോ​ഷം പാ​രി​സി​ലെ ഈ​ഫെ​ൽ ഗോ​പു​ര​ത്തി​ന് മു​ന്പി​ൽ ന​ട​ത്തി. പാ​രീ​സി​ലെ മോ​ഹ​ൻ​ലാ​ൽ ഫാ​ൻ​സ് ക്ല​ബ് കൂ​ട്ടാ​യ്മ​യാ​യാ​യ വി​സ്മ​യം കൂ​ട്ടാ​യ്മ​യാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ​ത്.

ലോ​ക​മെ​ങ്ങും പ്രേ​ക്ഷ​ക​ർ ആ​ഘോ​ഷ​മാ​ക്കി​യ സി​നി​മ​യു​ടെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​രി​സി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു. വി​സ്മ​യം ഭാ​ര​വാ​ഹി​ക​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു തു​ട​ക്കം കു​റി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ൾ എ​ല്ലാം മ​റി​ക​ട​ന്നു മോ​ഹ​ൻ​ലാ​ലി​ന്‍റെ അ​ടു​ത്ത സി​നി​മ മ​ര​ക്കാ​ർ തീ​യേ​റ്റ​റി​ൽ കാ​ണാ​മെ​ന്നു​ള്ള ആ​ഗ്ര​ഹ​ങ്ങ​ളു​മാ​യാ​ണ് ആ​രാ​ധ​ക​ർ പി​രി​ഞ്ഞ​ത്.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി