ബെർമിംഗ്ഹാമിൽ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വിശുദ്ധ കുർബാനയും 25 ന്
Friday, April 23, 2021 5:38 PM IST
കവൻട്രി : മലങ്കര കത്തോലിക്കാ സഭ യുകെ കോഓർഡിനേറ്റർ റവ.ഡോ. കുര്യാക്കോസ് തടത്തിലിന് സ്വീകരണവും വിശുദ്ധ കുർബാനയും ഏപ്രിൽ 25 നു (ഞായർ) നടക്കും. ഉച്ചകഴിഞ്ഞു മൂന്നിന് ബെർമിംഗ്ഹാമിലുള്ള ഷെൽഡൻ വിശുദ്ധ തോമസ് മൂർ ദേവാലയത്തിലാണ് പരിപാടി. കവൻട്രി സെന്‍റ് ജൂഡ് മിഷനിലെ കുടുംബാംഗങ്ങൾ കുര്യാക്കോസ് അച്ചനെ പുതിയ ശുശ്രൂഷ മേഖലയിലേക്ക് വരവേൽക്കും

തിരുവനന്തപുരം മലങ്കര മേജർ സെമിനാരി റെക്ടറായി ശുശ്രൂഷ നിർവഹിക്കുന്നതിനിടയിലാണ് മലങ്കര കത്തോലിക്കാ സഭയിലെ ആരാധനാ ക്രമ പണ്ഡിതൻമാരിൽ പ്രമുഖനായ റവ. ഡോ.കുര്യാക്കോസ് തടത്തിൽ സഭയുടെ യുകെ റീജണിന്‍റെ ചുമതലയിൽ നിയമിതനായത്.

റോമിലെ പ്രശസ്തമായ ഓറിയന്‍റൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള കുര്യാക്കോസ് അച്ചൻ, തിരുവല്ല അതിരൂപത ചാൻസിലർ, മതബോധന ഡയറക്ടർ മലങ്കര മേജർ സെമിനാരി പ്രഫസർ എന്നീ നിലകളിൽ ഇതിനോടകം ശുശ്രൂഷ ചെയ്തു.

ബെർമിംഗ്ഹാം അതിരൂപതയിലെ ഷെൽഡൻ സെന്‍റ് തോമസ് മൂർ ദേവാലയം കേന്ദ്രീകരിച്ചാണ് റവ.ഡോ.കുര്യക്കോസ് തടത്തിൽ ശുശ്രൂഷ നിർവഹിക്കുന്നത്.

ഞായറാഴ്ച അർപ്പിക്കുന്ന വിശുദ്ധ കുർബാനയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിശ്വാസികൾക്ക് പങ്കെടുക്കാവുന്നതാണ്.

ദേവാലയത്തിന്‍റെ വിലാസം: St. Thomas More Church, 180 Hourse shees Ln
Sheldon, B26 3HU.

വിവരങ്ങൾക്ക്: ജിജി ജേക്കബ് 07460887206, പ്രദീപ് 07740089761.

റിപ്പോർട്ട്:അലക്സ് വർഗീസ്