ലോ​ക​ത്തി​ൽ 75 ശ​ത​മാ​നം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രും ഓ​ണ്‍​ലൈ​ൻ അ​ധി​ക്ഷേ​പം നേ​രി​ടു​ന്നു
Tuesday, May 4, 2021 12:00 AM IST
ബെ​ർ​ലി​ൻ: ലോ​ക​ത്തെ 75 ശ​ത​മാ​നം വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ഓ​ണ്‍​ലൈ​ൻ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ന്ന​താ​യി ഐ​ക്യ​രാ​ഷ്ട്ര​സ​ഭ സം​ഘ​ട​ന​യാ​യ യു​നെ​സ്കോ​യു​ടെ പ​ഠ​നം. ഇ​വ​യി​ൽ 20 ശ​ത​മാ​നം നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​യി മാ​റു​ന്ന​താ​യും പ​ഠ​നം വ്യ​ക്ത​മാ​ക്കു​ന്നു.

49 ശ​ത​മാ​നം പേ​ർ​ക്കു​നേ​രെ അ​ധി​ക്ഷേ​പ​ക​ര​മാ​യ ഭാ​ഷാ പ്ര​യോ​ഗം ന​ട​ക്കു​ന്ന​താ​യും 25 ശ​ത​മാ​നം പേ​ർ ശാ​രീ​രി​ക​മാ​യ ആ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ന്ന​താ​യും 18 ശ​ത​മാ​നം പേ​ർ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​കു​ന്ന​താ​യും പ​റ​യു​ന്ന പ​ഠ​നം വ്യാ​ഴാ​ഴ്ച​യാ​ണ് പു​റ​ത്തു​വി​ട്ട​ത്. 125 രാ​ജ്യ​ങ്ങ​ളി​ലെ 901 വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വെ​ളു​ത്ത​വ​ർ​ഗ​ക്കാ​രാ​യ 64 ശ​ത​മാ​നം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഓ​ണ്‍​ലൈ​നി​ൽ ദു​ര​നു​ഭ​വ​മു​ണ്ടാ​യ​താ​യി വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ 81 ശ​ത​മാ​നം ക​റു​ത്ത​വ​ർ​ഗ​ക്കാ​ർ​ക്കും 81 ശ​ത​മാ​നം ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കും 88 ശ​ത​മാ​നം ജൂ​ത​വ​നി​ത​ക​ൾ​ക്കും മോ​ശം അ​നു​ഭ​വ​ങ്ങ​ളു​ണ്ടാ​യി.

ലിം​ഗ​ഭേ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടു​ക​ളാ​ണ് കൂ​ടു​ത​ൽ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​ത്. സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മ​റ്റു​ള്ള​വ​രെ​ക്കാ​ൾ മോ​ശ​മാ​യ പെ​രു​മാ​റ്റ​ങ്ങ​ൾ​ക്ക് വി​ധേ​യ​യാ​കു​ന്ന​താ​യി പ​ഠ​നം ക​ണ്ടെ​ത്തു​ന്നു. സം​ഘ​ടി​ത​മാ​യ തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ങ്ങ​ളെ ല​ക്ഷ്യ​മി​ട്ട് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ത്ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ണ്‍​ലൈ​ൻ അ​ധി​ക്ഷേ​പ​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​ണെ​ന്നും രാ​ഷ്ട്രീ​യ​ക്കാ​രും മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും പ​ഠ​നം ആ​വ​ശ്യ​പ്പെ​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ