വിമാന യാത്രകള്‍ നിരുത്സാഹപ്പെടുത്താനുള്ള ജര്‍മന്‍ ഗ്രീന്‍ പാര്‍ട്ടി നിര്‍ദേശത്തിന് ഇയു പി
Tuesday, May 25, 2021 11:48 AM IST
ബ്രസല്‍സ്: നികുതിയിലും ടിക്കറ്റ് നിരക്കുകളിലും മാറ്റം വരുത്തി വിമാന യാത്രകള്‍ പരമാവധി നിരുത്സാഹപ്പെടുത്താനുള്ള ജര്‍മന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ നിര്‍ദേശത്തിന് യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സ് ടിമ്മര്‍മാന്‍സിന്റെ പിന്തുണ.

കാര്‍ബണ്‍ പുറന്തള്ളല്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ പാര്‍ട്ടി ഈ നിര്‍ദേശം മുന്നോട്ടു വച്ചിരിക്കുന്നത്. ഫ്രാന്‍സില്‍ ആഭ്യന്തര ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നതിന്റെ ചുവടിപിച്ചാണ് കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പരിസ്ഥിതിവാദികള്‍ മുന്നോട്ടുവയ്ക്കുന്നത്.

ഹ്രസ്വദൂര വിമാന സര്‍വീസുകള്‍ യൂറോപ്യന്‍ യൂണിയനിലാകമാനം നിര്‍ത്തലാക്കുക എന്ന ഗ്രീന്‍ പാര്‍ട്ടി നിര്‍ദേശത്തോട് യോജിക്കുന്നില്ലെന്നും ടിമ്മര്‍മാന്‍സ് അറിയിച്ചു.

ജര്‍മനിയില്‍ വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് ഏറ്റവും പുതിയ അഭിപ്രായ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോർട്ട് : ജോസ് കുമ്പിളുവേലില്‍