"മ്യൂസിക് മഗ്ഗി'ലെ പുതിയ ഗാനം പുറത്തിറങ്ങി
Wednesday, October 13, 2021 2:19 PM IST
ഡബ്ലിൻ :മ്യൂസിക്‌സിന്‍റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗ്ഗി'ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ഫോർ മ്യൂസിക്സിലെ ബിബിയും ഏൽദോസും രചന നിർവ്വഹിച്ച "ചെന്താമരപൂവേ' എന്ന പെപ്പി സോങ് പാടി ഡാൻസ് ചെയ്തിരിക്കുന്നത്.

അയർലൻഡിലുള്ള സ്വര രാമൻ, കൃഷ് കിങ്ങ്കുമാർ,ലിയ റോജിൽ എന്നിവർ ചേർന്നാണ്. മനോഹരമായ ആലാപനവും, സപ്‌തസ്വര ഡാൻസ് സ്കൂളിലെ കുട്ടികളുടെ ഡാൻസും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോർ മ്യൂസിക്‌സിന്റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗ്ഗി'ന്‍റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് ഫോർ മ്യൂസിക്സ് സ്വര , കൃഷ്, ലിയ എന്നിവരെ കണ്ടെത്തിയത്.
സംഗീതരംഗത്തു മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന "മ്യൂസിക് മഗ്ഗി'ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ്
സംഗീതലോകത്തിന് സമ്മാനിക്കുന്നത്.

ഇവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്‍റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്. മനോഹരമായ ഈ പാട്ടും ഡാൻസും ക്യാമറയിലാക്കിയിരിക്കുന്നത് ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ്, എന്നിവർ ചേർന്നാണ്. കിരൺ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

സ്വപ്നലോകത്തു നിധി തേടി പോകുന്ന കുട്ടികളുടെ കഥ പറയുന്ന ഈ പാട്ടിന്റെ ഡാൻസ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് ബിന്ദു രാമനും സപ്ത രാമനും ചേർന്നാണ്. ആർത്തുല്ലസിച്ചു നടന്ന കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്‍റെ സംഗീതവും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്റെ കീഴിൽ ജിംസൺ ജെയിംസ് ആണ് “മ്യൂസിക് മഗ്” എന്ന പ്രോഗ്രാം അയർലണ്ടിൽ പരിചയപ്പെടുത്തുന്നത്.

-ജയ്സൺ കിഴക്കയിൽ