കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം മേയ് 21 ന്
Friday, May 20, 2022 8:53 PM IST
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റർ/വിഷു /ഈദ് ആഘോഷം മേയ് 21 നു (ശനി) ഉച്ചകഴിഞ്ഞ് 3.30 മുതല്‍ (Saalbau Zentrum am Buegel(Ben Gurion Ring 110A, 60437, Frankfurt am Main) വിവിധ കലാപരിപാടികളോടെ അരങ്ങേറും.

ഈസ്റ്റർ/വിഷു ആവിഷ്ക്കാരം, വൈവിധ്യങ്ങളായ കലാപരിപാടികള്‍ തുടങ്ങിയവയ്ക്കു പുറമെ ലക്കി ഡ്രോയും അത്താഴവിരുന്നും പരിപാടിയുടെ ഭാഗമായിരിക്കും.

ആഘോഷത്തിലേയ്ക്ക് അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനുവേണ്ടി ബോബി ജോസഫ് (പ്രസിഡന്‍റ്), ഹരീഷ് പിള്ള (സെക്രട്ടറി ) എന്നിവര്‍ സ്വാഗതം ചെയ്തു. പ്രവേശനം പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.

Address: (Saalbau Zentrum am Bügel(Ben Gurion Ring 110A, 60437, Frankfurt am Main)