ക്രോ​യ്ഡോ​ണ്‍ സെ​ന്‍റ് പോ​ൾ​സ് ഇ​ട​വ​ക​തി​രു​നാ​ളും കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും ജൂ​ണ്‍ 26ന്
Wednesday, June 22, 2022 10:42 PM IST
ജോ​ണ്‍​സ് മാ​ത്യു​സ്
ക്രോ​യ്ഡോ​ണ്‍: ക്രോ​യ്ഡോ​ണ്‍ സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ സ്വ​ർ​ഗീ​യ മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ പൗ​ലോ​സ് ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ ജൂ​ണ്‍ 26 ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കാ​റ്റ​ർ​ഹാം ഓ​ണ്‍ ദി ​ഹി​ൽ സേ​ക്ര​ട്ട് ഹാ​ർ​ട്ട് റോ​മ​ൻ ക​ത്താ​ലി​ക് ച​ർ​ച്ചി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ അ​ല​ക്സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ അ​തി​വി​പു​ല​മാ​യി ന​ട​ത്ത​പ്പെ​ടു​ന്നു.

ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ഇ​ട​വ​ക​യി​ലെ കു​ഞ്ഞു​ങ്ങ​ളു​ടെ പ്ര​ഥ​ണ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണം, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, നേ​ർ​ച്ച​വി​ള​ന്പ്, ഭ​ക്ത​സം​ഘ​ട​ക​ളു​ടെ വാ​ർ​ഷി​കം എ​ന്നി​വ പെ​രു​ന്നാ​ളി​നോ​ടൊ​പ്പം ന​ട​ക്കു​ന്ന​താ​ണ്. തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ചു അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. നേ​ർ​ച്ച​വി​ള​ന്പി​നു​ശേ​ഷം രാ​ത്രി 8.30ഓ​ടെ തി​രു​നാ​ളി​ന് കൊ​ടി​യി​റ​ങ്ങും.

ദേ​വാ​ല​യ​ത്തി​ന്‍റെ അ​ഡ്ര​സ്
Sacret Heart of Jesus RC Church,
Essendere Road, Cater Ham surrey CR35PB

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
റോ​യി മാ​ത്യു(​സെ​ക്ര​ട്ട​റി) 074804952628
പ്ര​ദീ​പ് ബാ​ബു(​ട്ര​സ്റ്റി) 07535761330