മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി യു​കെ​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Thursday, May 25, 2023 12:43 PM IST
ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​റി​ല്‍ മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി ഹ​രി​കൃ​ഷ്ണ​ന്‍ (23) ആ​ണ് താ​മ​സ സ്ഥ​ല​ത്തെ കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

മാ​ഞ്ച​സ്റ്റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ എം​എ​സ്‌​സി സ്ട്ര​ക്ച​റ​ല്‍ എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു. ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പാ​ണ് യു​കെ​യി​ല്‍ എ​ത്തി​യ​ത്. മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ട​ക വീ​ട്ടി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്ക് ഒ​പ്പ​മാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.