ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സു​വാ​റ ബൈ​ബി​ൾ ക്വി​സ് ഫൈ​ന​ൽ റൗ​ണ്ട് മ​ത്സ​രാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Sunday, May 28, 2023 1:09 PM IST
ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ
ബ​ർ​മിം​ഗ്ഹാം: സു​വാ​റ 2023 ബൈ​ബി​ൾ ക്വി​സ് അ​വ​സാ​ന റൗ​ണ്ടിലേക്കുള്ള മ​ത്സ​രാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ബൈ​ബി​ൾ ക്വി​സി​ന്‍റെ ഫൈ​ന​ൽ ജൂ​ൺ പ​ത്തി​നാ​ണ് ന​ട​ക്കു​ന്ന​ത്.

വി​വി​ധ പ്രാ​യ​പ​രി​ധി ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നും ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് യോ​ഗ്യ​ത നേ​ടി​യ​വ​രെ ബൈ​ബി​ൾ അ​പ്പ​സ്റ്റോ​ല​റ്റാണ് പ്ര​ഖ്യാ​പി​ച്ചത്. ഓ​രോ ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ആ​റ് മ​ത്സ​രാ​ർ​ഥി​ക​ൾ വീ​ത​മാ​ണ് അ​വ​സാ​ന റൗ​ണ്ടിൽ പ​ങ്കെ​ടു​ക്കു​ക.

ര​ണ്ട് റൗ​ണ്ടു​ക​ളി​ലാ​യി അ​ഞ്ച് മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​ത്. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​യി ന​ട​ത്ത​പ്പെ​ട്ട ആ​ദ്യ റൗ​ണ്ടിൽ നിന്ന് 50 ശ​ത​മാ​നം മ​ത്സ​രാ​ർ​ഥി​ക​ളായിരുന്നു ര​ണ്ടാം റൗ​ണ്ട് മ​ത്സ​ര​മാ​യ സെ​മി ഫൈ​ന​ലി​ലേ​ക്ക്‌ യോ​ഗ്യ​ത നേ​ടിയിരുന്നത്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലാ​യി ന​ട​ത്ത​പ്പെ​ട്ട സെ​മി​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ ആ​റ് മ​ത്സ​രാ​ർ​ഥി​ക​ൾ വീ​ത​മാ​ണ് ഓ​രോ ഏ​ജ് ഗ്രൂ​പ്പു​ക​ളി​ൽ​നി​ന്നും ഫൈ​ന​ലിലേക്ക് യോ​ഗ്യ​ത നേ​ടി​യ​ത്. മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം​കൊ​ണ്ട് വ​ള​രെ സ​ജീ​വ​മാ​യി​രു​ന്നു ഓ​രോ മ​ത്സ​ര​ങ്ങ​ളും.

ഈ ​വ​ർ​ഷം മു​തി​ർ​ന്ന​വ​ർ​ക്കും മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. വ​ലി​യ നോ​മ്പി​ലെ ആ​ഴ്ച​ക​ളി​ൽ ബൈ​ബി​ൾ പാ​രാ​യ​ണ​ത്തി​ലൂ​ടെ പാ​ഠ്യ​ഭാ​ഗ​ങ്ങ​ൾ പ​ഠി​ക്കു​ക​യും തു​ട​ർ​ന്ന് ഈ​സ്റ്റ​റി​ന് ശേ​ഷം മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ഫൈ​ന​ലി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​രു​ടെ പേ​രു​ക​ൾ രൂ​പ​ത ബൈ​ബി​ൾ അ​പ്പ​സ്റ്റ​ലേ​റ്റ് വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബൈ​ബി​ൾ അ​പ്പ​സ്റ്റ​ലേ​റ്റി​ന് വേ​ണ്ടി ജി​മ്മി​ച്ച​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.
http://smegbbiblekalotsavam.com/?page_id=1385