ട്രെ​യി​ൻ അ​പ​ക​ടം: മാ​ർ​പാ​പ്പ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി
Sunday, June 4, 2023 11:30 AM IST
വ​ത്തി​ക്കാ​ൻ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ന​ടു​ത്തു​ണ്ടാ​യ ട്രെ​യി​ന​പ​ക​ട​ത്തി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ അ​തീ​വ ദുഃ​ഖ​വും ന​ടു​ക്ക​വും രേ​ഖ​പ്പെ​ടു​ത്തി.

മൂ​ന്നു ട്രെ​യി​നു​ക​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു നി​ര​വ​ധി വി​ല​യേ​റി​യ ജീ​വ​നു​ക​ൾ ന​ഷ്‌​ട​പ്പെ​ടാ​നി​ട​യാ​യ​ത് ത​ന്നെ ഏ​റെ ദുഃ​ഖി​ത​നാ​ക്കി​യെ​ന്നും മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​ന​മ​റി​യി​ക്കു​ന്ന​തി​നൊ​പ്പം പ​രി​ക്കേ​റ്റ​വ​രു​ടെ സു​ഖ​പ്രാ​പ്തി​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്നു​വെ​ന്നും മാ​ർ​പാ​പ്പ പ​റ​ഞ്ഞു.