ച​രി​ത്രം കു​റി​ച്ച് അ​ഡ്‌​ല​ഴ്സ് ലൊം​ബാ​ര്‍​ഡ് എ​ഫ്സി
Thursday, September 14, 2023 11:01 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
മി​ലാ​ന്‍: ഇ​റ്റാ​ലി​യ​ന്‍ മ​ല​യാ​ളി ക്ല​ബ് അ​ഡ്‌​ല​ഴ്സ് ലൊം​ബാ​ര്‍​ഡ് എ​ഫ്സി​യെ അ​റി​യാ​ത്ത യൂ​റോ​പ്യ​ന്‍ മ​ല​യാ​ളി​ക​ള്‍ ഉ​ണ്ടാ​വി​ല്ല. ഇ​റ്റാ​ലി​യ​ന്‍ ലീ​ഗി​ല്‍ പ​ന്തു​ത​ട്ടി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ ക്ല​ബ് ആ​ണ് അ​ഡ്‌​ല​ഴ്സ്.

ഇ​റ്റ​ലി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രും പ​ഠി​ക്കു​ന്ന​വ​രു​മാ​യ ഒ​രു​പ​റ്റം ആ​ളു​ക​ള്‍ ചേ​ര്‍​ന്ന് തു​ട​ങ്ങി​യ ക്ല​ബ് ഇ​ന്ന് വ​ള​ര്‍​ച്ച​യു​ടെ പാ​ത​യി​ലാ​ണ്. ഇ​റ്റ​ലി​ക്ക് അ​ക​ത്തും പു​റ​ത്തു​മാ​യി ഒ​രു​പാ​ട് ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ പ​ങ്കെ​ടു​ത്ത ടീ​മി​നെ ഇ​റ്റാ​ലി​യ​ന്‍ സ്പോ​ര്‍​ട്സ് അ​സോ​സി​യേ​ഷ​ന്‍ അ​വ​രു​ടെ ടൂ​ര്‍​ണ​മെ​ന്‍റി​ലേ​ക്ക് ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ ക്ഷ​ണം ല​ഭി​ച്ചു.

ഇ​റ്റാ​ലി​യ​ന്‍ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചു ഇ​റ്റാ​ലി​യ​ന്‍ സ്പോ​ര്‍​ട്സ് അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന മി​നി സെ​വ​ന്‍​സ് ഫു​ട്ബോ​ള്‍ വേ​ള്‍​ഡ് ക​പ്പി​ലേ​ക്കാ​ണ് ഇ​ന്ത്യ​ന്‍ ക്ല​ബി​ന് ക്ഷ​ണം കി​ട്ടി​യി​രി​ക്കു​ന്ന​ത്.23ന് ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍ വച്ചാ​ണ് 32 രാ​ജ്യ​ങ്ങ​ള്‍ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ര്‍​ണ​മെന്‍റ് ന​ട​ത്തു​ന്ന​ത്. ക്ലബി​ന് വേ​ണ്ടി എ​ല്ലാ സ​ഹാ​യ​സ​ഹ​ക​ര​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്ത് മി​ലാ​നി​ലെ ഇ​ന്ത്യ​ന്‍ കോ​ൺസു​ലേ​റ്റും കൂ​ടെ​യു​ണ്ട്.

നി​ര​വ​ധി ഐ​പി​എ​ല്‍ ടീ​മു​ക​ളു​ടെ സ്പോ​ൺസ​ര്‍​മാ​രാ​യ ബാ​ല​കൃ​ഷ്ണ ട​യേ​ഴ്സ് (BKT) ആ​ണ് ടീ​മി​ന്‍റെ ജഴ്സി സ്പോ​ൺസ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.