സോ​ജ​ന്‍ ജോ​സ​ഫ് എം​പി​ക്ക് സ്വീ​ക​ര​ണ​വും കു​ടും​ബ​സം​ഗ​മ​വും റ​ഗ്ബി​യി​ല്‍
Tuesday, September 10, 2024 10:35 AM IST
ടോ​ജോ ചെ​റി​യാ​ന്‍ ഏ​റ​ത്തേ​ട​ത്ത്
റ​ഗ്ബി(​യു​കെ): ബം​ഗ​ളൂ​രു അം​ബ​ദ്ക​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് 1996 ബാ​ച്ച് ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ളും ഇ​പ്പോ​ള്‍ ബ്രി​ട്ട​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ മ​ല​യാ​ളി​ക​ളു​ടെ ഒ​ത്തു​ചേ​ര​ല്‍ 20, 21 തീ​യ​തി​ക​ളി​ല്‍ റ​ഗ്ബി​യി​ല്‍ ന​ട​ക്കും.

പ​തി​ന​ഞ്ചാ​മ​ത് സം​ഗ​മ​ത്തി​ല്‍ സ​ഹ​പാ​ഠി​യും ബ്രി​ട്ടീ​ഷ് പാ​ര്‍​ല​മെ​ന്‍റി​ലെ പ്ര​ഥ​മ മ​ല​യാ​ളി എം​പി​യു​മാ​യ സോ​ജ​ന്‍ ജേ​ക്ക​ബി​ന് ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ല്‍​കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ സാ​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ്‌​നേ​ഹ​വി​രു​ന്നു​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


റ​ഗ്ബി​യി​ലെ സ​ഹ​പാ​ഠി​ക​ളാ​യ സി​ബി​ള്‍ എം.​ജേ​ക്ക​ബ്, ബി​ജോ ജോ​ണ്‍, സോ​ജി മാ​ത്യു, ടോ​ജോ ചെ​റി​യാ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും.