മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യൻ അ​സോ​സിയേഷൻ തി​രു​വോ​ണം ആ​ഘോ​ഷി​ച്ചു
Friday, September 20, 2024 5:46 AM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
മൈ​ന്‍​സ്: മൈ​ന്‍​സ് വി​സ്ബാ​ഡ​ന്‍ ഇ​ന്ത്യൻ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മൈ​ന്‍​സി​ലെ ലീ​ബ്ഫ്ര​വ​ന്‍ ഹാ​ളി​ലെ നി​റ​ഞ്ഞ സ​ദ​​സി​ല്‍ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി​ട്ടാ​ണ് ആ​ഘോ​ഷി​ച്ച​ത്.

മൈ​ന്‍​സ് വീ​സ്ബാ​ഡ​ന്‍ ഇന്ത്യൻ​ അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍​കാ​ല സെ​ക്ര​ട്ട​റി​യും, സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന ജി​മ്മി ജോ​ര്‍​ജ് മൂ​ല​ക്കാ​ടി​ന്‍റെ ആ​റാം ച​ര​മ​വാ​ര്‍​ഷി​ക ദി​നം​കൂ​ടി​യാ​യ​തി​നാ​ല്‍, ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ച് അ​ദ്ദേ​ഹ​ത്തെ അ​നു​സ്മ​രി​ച്ചു.

ജി​മ്മി അ​സോ​സി​യേ​ഷ​നും, മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​മാ​യി അ​ര്‍​പ്പി​ച്ച സേ​വ​ന​ങ്ങ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ബെ​ന്‍​ഹ​ര്‍ ജോ​സ് ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. ഒ​രു​മ​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും സ​ന്ദേ​ശ​വു​മാ​യി വ​യ​നാ​ട് ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​ര്‍​ക്കും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കും അ​നു​ശോ​ച​ന​വും അ​റി​യി​ച്ചു.


തു​ട​ര്‍​ന്ന് ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.​ച​ട​ങ്ങി​ല്‍ അ​സോ​സി​യേ​ഷ​നാ​യി ദീ​ര്‍​ഘ​കാ​ലം സേ​വ​നം ചെ​യ്ത മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ അ​സോ​സി​യേ​ഷ​ന്‍ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.



ക​ലാ​പ​രി​പാ​ടി​ക​ളി​ല്‍ അ​സോ​സി​യേ​ഷ​നി​ലെ ക​ലാ​കാ​ര​ന്മാ​രു​ടെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ സ​ദ​സി​ന് വ​ള​രെ മി​ഴി​വേ​കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ക്കി​ട​യി​ല്‍ ന​ട​ത്തി​യ ഓ​ണ​ക്ക​ളി​ക​ള്‍ പ്രാ​യ​ഭേ​ദ​മെ​ന്നേ എ​ല്ലാ​വ​രി​ലും ആ​വേ​ശം പ​ര​ത്തി.​

പൊ​തു​ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ജ​ന​ശ്ര​ദ്ധ​കൊ​ണ്ടും മൈ​ന്‍​സ് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി​ക്കി​ട​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി.