ന്യൂ​യോ​ർ​ക്കിലെ നാ​ട്യ​മു​ദ്ര സ്കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി
Friday, November 16, 2018 11:13 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന്‍റെ 16-ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ക​ണ്ണി​നും മ​ന​സി​നും ആ​ന​ന്ദം ന​ൽ​കു​ന്ന നൃ​ത്ത​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യി​രു​ന്നു. ന​വം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​ർ​വിം​ഗ്ട​ണ്‍ ഹൈ​സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​റ​ഞ്ഞു ക​വി​ഞ്ഞ ക​ലാ പ്രേ​മി​ക​ളെ സാ​ക്ഷി​യാ​ക്കി ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ നാ​ട്യ​മു​ദ്ര സ്കൂ​ളി​ലെ നൂ​റി​ല​ധി​കം കു​ട്ടി​ക​ൾ പ​തി​നാ​റു ഗ്രൂ​പ്പു​ക​ളാ​യി അ​ണി​നി​ര​ന്നു വി​വി​ധ നൃ​ത്ത രൂ​പ​ങ്ങ​ളി​ൽ വി​സ്മ​യ​ങ്ങ​ൾ തീ​ർ​ത്തു.

2002-ൽ ​ന്യൂ​യോ​ർ​ക്കി​ൽ ആ​രം​ഭി​ച്ച നാ​ട്യ​മു​ദ്ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സി​ന് ലി​സാ ജോ​സ​ഫ് നേ​തൃ​ത്വം ന​ൽ​കി വ​രു​ന്നു. ഭാ​ര​ത​ത്തി​ന്‍റെ ത​ന​താ​യ നൃ​ത്ത രൂ​പ​ങ്ങ​ൾ പ​ഠി​ക്കു​ന്ന​വ​രി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടും. ഇ​ന്ത്യ​യി​ലെ അ​ള​ഗ​പ്പാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നാ​ട്യ​മു​ദ്ര അ​ഫ​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​യോ​ർ​ക്കി​ൽ എ​ലം​സ്ഫോ​ർ​ഡ്, ഈ​സ്റ്റ് ചെ​സ്റ്റ​ർ, വാ​പ്പി​ൻ​ഗേ​ഴ്സ് ഫാ​ൾ​സ്, ഡാ​ൻ​ബ​റി കൂ​ടാ​തെ ക​ണ​ക്ടി​ക്ക​ട്ട് സ്റ്റേ​റ്റി​ലും നാ​ട്യ​മു​ദ്ര സ്കൂ​ളി​ലെ കു​ട്ടി​ക​ൾ, ഫോ​മ, ഫൊ​ക്കാ​ന, ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫെ​സ്റ്റി​വ​ൽ, സ​ര​സ്വ​തി അ​വാ​ർ​ഡ്, സം​സ്കൃ​തി ഫെ​സ്റ്റി​വ​ൽ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന നൃ​ത്ത മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യി​ട്ടു​ണ്ട്.

പ​തി​നാ​റാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ കാ​ണു​ന്ന​തി​ൽ നാ​നാ​തു​റ​ക​ളി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ക​ലാ​പ്രേ​മി​ക​ളും എ​ത്തി​യി​രു​ന്നു. ഓ​ഡി​റ്റോ​റി​യം നി​റ​ഞ്ഞു നി​ന്ന സ​ദ​സി​ന് ലി​സാ ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. ലാ​ലി​നി ക​ള​ത്തി​ൽ, സ്വ​പ്ന ന​ട​രാ​ജ് എ​ന്നി​വ​ർ എം​സി​മാ​രാ​യി പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലി​സാ ജോ​സ​ഫ്: 914 843 9785

റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി