അ​യ്നാ​നി ന​ഴ്സ​സ് ഡേ ​ആ​ഘോ​ഷം മേ​യ് 18ന് ​കൊ​ട്ടി​ലി​യ​നി​ൽ
Saturday, May 18, 2019 1:19 AM IST
ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ന്യൂ​യോ​ർ​ക്ക്(INA-NY) ഈ ​വ​ർ​ഷ​ത്തെ ന​ഴ്സ​സ് ഡേ ​മേ​യ് 18 ശ​നി​യാ​ഴ്ച ലോം​ഗ് ഐ​ല​ന്‍റ് ജെ​റീ​ക്കോ​യി​ലെ കൊ​ട്ടി​ലി​യ​നി​ൽ വ​ച്ചു ആ​ഘോ​ഷി​ക്കു​ന്നു.

രാ​വി​ലെ 11നു ​തു​ട​ങ്ങി വൈ​കു​ന്നേ​രം മൂ​ന്നു വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​മാ​ർ​സി​യോ ഗാ​ർ​ഡ്ന​ർ മു​ഖ്യ പ്രാ​സം​ഗി​ക​യാ​യി​രി​ക്കും. "ന​ഴ്സ​സ് എ ​വോ​യ്സ് ടു ​ലീ​ഡ് -ഹെ​ൽ​ത്ത് ഫോ​ർ ഓ​ൾ' എ​ന്ന​താ​ണ് പ്ര​ഭാ​ഷ​ണ വി​ഷ​യം. സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ്, ക​ലാ പ​രി​പാ​ടി​ക​ൾ, ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് ആ​ഘോ​ഷ സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ന്യൂ​യോ​ർ​ക്ക് ന​ഴ്സ​സ് പ്രാ​ക്റ്റീ​ഷ​ണ​ർ​മാ​രെ​യും ക്ലി​നി​ക്കി​ൽ ന​ഴ്സ​സ് സ്പെ​ഷ്യ​ലി​സ്റ്റു​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്(347-401-4231), ഡോ. ​അ​ന്നാ ജോ​ർ​ജ്(646-732-6143)

റി​പ്പോ​ർ​ട്ട്. പോ​ൾ ഡി. ​പ​ന​യ്ക്ക​ൽ