കു​ട്ടി​യെ കൊ​ണ്ടു​വ​രാ​ൻ സ്കൂ​ളി​ലേ​ക്കു പോ​യ മാ​താ​വി​നെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു
Thursday, May 23, 2019 2:53 PM IST
ഡാ​ള​സ്: സ്വ​ന്തം കു​ട്ടി​യെ ഉ​ച്ച​യ്ക്കു​ശേ​ഷം സ്കൂ​ളി​ൽ നി​ന്നും കൂ​ട്ടി​കൊ​ണ്ടു​വ​രാ​ൻ പോ​യ പ്രി​സ്മ ഡെ​ന്നി​സ് എ​ന്ന മാ​താ​വി​നെ ഒ​രു​മാ​സ​മാ​യി​ട്ടും ക​ണ്ടെ​ത്താ​നാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പോ​ലീ​സ് പ്ര​തി​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. മേ​യ് ചൊ​വ്വാ​ഴ്ച മ​സ്കി​റ്റ് പോ​ലീ​സ് ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലാ​ണ് 2500 ഡോ​ള​ർ പ്ര​തി​ഫ​ല​വും പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹാ​യ​വും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.

ഏ​പ്രി​ൽ 17 നു ​ജോ​ലി​ക്കു​ശേ​ഷം പ്രി​സ്മ ഡെ​ന്നി​സ് (26) ബേ​ബി സി​റ്റ​റി​ൽ നി​ന്നും കു​ട്ടി​യെ കൊ​ണ്ടു​പോ​കാ​ൻ എ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്നു പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം ഇ​വ​രു​ടെ വാ​ഹ​നം ഈ​സ്റ്റ് ഡാ​ള​സി​ൽ നി​ന്നും ക​ണ്ടെ​ത്തി. അ​പ്ര​ത്യ​ക്ഷ​മാ​യ ദി​വ​സം ത​ന്നെ ഡാ​ള​സി​ലെ മ​റ്റൊ​രു പാ​ർ​ക്കിം​ഗ് ലോ​ട്ടി​ൽ ഇ​വ​രെ​ത്തി​യ ദൃ​ശ്യ​ങ്ങ​ളും ക​ണ്ടെ​ത്തി​യി​രു​ന്നു.

വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ മ​സ്കി​റ്റ് പോ​ലീ​സി​നെ 972 285 6336, 972 216 6791 എ​ന്നീ ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ