മാ​ർ​ത്തോ​മാ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ സേ​വി​കാ സം​ഘം സ​മ്മേ​ള​നം ഡാ​ള​സി​ൽ
Monday, June 10, 2019 10:32 PM IST
ഡാ​ള​സ്: മാ​ർ​ത്തോ​മാ സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ സെ​ന്‍റ​ർ എ ​സേ​വി​കാ സം​ഘം സം​യു​ക്ത സ​മ്മേ​ള​നം ജൂ​ണ്‍ 15 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ചി​ൽ ന​ട​ത്തും.

ഒ​ക്ക​ല​ഹോ​മ, കൊ​ള​റാ​ഡോ, കാ​ൻ​സ​സ്, ഡാ​ള​സ് തു​ട​ങ്ങി​യ മാ​ർ​ത്തോ​മാ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള സേ​വി​കാ സം​ഘം പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക. യോ​ഗ​ത്തി​ൽ ഡാ​ള​സ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ച​ർ​ച്ച് വി​കാ​രി റ​വ. മാ​ത്യു ജോ​സ​ഫ് (മ​നോ​ജ​ച്ച​ൻ) മു​ഖ്യ പ്രാ​സം​ഗി​ക​നാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ സേ​വി​കാ സം​ഘം പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :റ​വ. മാ​ത്യു മാ​ത്യൂ​സ് : 469 274 2683 ിൃശ2019​ഷൗി​ല10​മെ​ഴ​മാ​മാ.​ഷു​ഴ

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ