അമേരിക്കൻ സീറോ മലബാർ വിശ്വാസികളുടെ സംഗമം ഹൂസ്റ്റണിൽ
Monday, June 10, 2019 10:35 PM IST
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​ത വി​ശ്വാ​സി സ​മൂ​ഹം ഒ​രു​മി​ക്കു​ന്ന ഏ​ഴാ​മ​ത് ദേ​ശീ​യ ക​ണ്‍വ​ൻ​ഷ​ന് ഹൂ​സ്റ്റ​ണി​ൽ ഒ​രു​ക്കം​തു​ട​ങ്ങി. അ​മേ​രി​ക്ക​യി​ലെ സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള ക​ൺ​വ​ൻ​ഷ​ന് അ​തി‍ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​തു ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന​യാ​ണ്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ നാ​ലു വ​രെ ഹൂ​സ്റ്റ​ണി​ലെ ഹി​ൽ​ട്ട​ണ്‍ അ​മേ​രി​ക്കാ​സ് ക​ണ്‍വ​ൻ​ഷ​ൻ ന​ഗ​റി​ലാ​ണ് ക​ണ്‍വ​ൻ​ഷ​ൻ. അ​മേ​രി​ക്ക​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലാ​യി വ്യാ​പി​ച്ചു കി​ട​ക്കു​ന്ന നാ​ല്പ​തോ​ളം സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നും നാ​ല്പ​ത്തി​യ​ഞ്ചോ​ളം മി​ഷ​നു​ക​ളി​ൽ നി​ന്നു​മാ​ണു ക​ണ്‍വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ൾ​എ​ത്തു​ക.

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യാ​ണ് ക​ണ്‍വ​ൻ​ഷ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി. ഷി​ക്കാ​ഗോ സീ​റോ മ​ല​ബാ​ർ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് അ​ങ്ങാ​ടി​യ​ത്ത് ര​ക്ഷാ​ധി​കാ​രി​യാ​യും സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട് ജ​ന​റ​ൽ ക​ണ്‍വീ​ന​റാ​യും ഫൊ​റോ​നാ വി​കാ​രി ഫാ. ​കു​ര്യ​ൻ നെ​ടു​വേ​ലി​ചാ​ലു​ങ്ക​ൽ ക​ണ്‍വീ​ന​റാ​യും ക​മ്മി​റ്റി പ്ര​വ​ർ​ത്തി​ക്കു​ന്നു. ഇ​ട​വ​ക​യി​ലെ മു​പ്പ​തി​ൽ​പ​രം അം​ഗ​ങ്ങ​ളാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലു​ള്ള​ത്. ഇ​വ​രു​ടെ കീ​ഴി​ൽ നാ​ല്പ​തോ​ളം ക​മ്മ​റ്റി​ക​ൾ ക​ഴി​ഞ്ഞ 18 മാ​സ​ങ്ങ​ളാ​യി പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നു പ്ര​വ​ർ​ത്തി​ക്കു​ന്നു.

ക​ണ്‍വ​ൻ​ഷ​നു തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ടു​ള്ള ഓ​പ്പ​ണിം​ഗ് പ്രോ​ഗ്രാം ന​യി​ക്കു​ന്ന​തു ധ്യാ​ന​ഗു​രു​വും ഗാ​ന​ര​ച​യി​താ​വും സം​ഗീ​ത സം​വി​ധാ​യ​ക​നു​മാ​യ ഫാ.​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ലാ​ണ്. ഹൂ​സ്റ്റ​ണി​ലെ വി​വി​ധ വേ​ദി​ക​ളി​ലാ​യി റി​ഹേ​ഴ്സ​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​ക​യി​ലെ 320 പേ​രാ​ണ് ഓ​പ്പ​ണിം​ഗ് പ​രി​പാ​ടി​യൊ​രു​ക്കു​ന്ന​ത്. കേ​ര​ളീ​യ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ​ക്കൊ​പ്പം നൂ​ത​ന ക​ലാ​രൂ​പ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ല്ക്കു​ന്ന ദൃ​ശ്യ​വി​സ്മ​യ​മാ​ണ് ഓ​പ്പ​ണിം​ഗ് പ​രി​പാ​ടി.


കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി സെ​മി​നാ​റു​ക​ളും ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ന​ട​ക്കും. കേ​ര​ള​ത്തി​ലെ​യും അ​മേ​രി​ക്ക​യി​ലെ​യും അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹ്യ- ആ​ത്മീ​യ പ്ര​ഭാ​ഷ​ക​ർ സ​ന്ദേ​ശം ന​ല്കും. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി, മാ​ർ തോ​മ​സ് ത​റ​യി​ൽ, ഫാ. ​ഡാ​നി​യേ​ൽ പൂ​വ​ണ്ണ​ത്തി​ൽ, ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും പ്ര​ഭാ​ഷ​ണം ന​യി​ക്കും. തൈ​ക്കൂ​ടം ബ്രി​ഡ്ജി​ന്‍റെ സം​ഗീ​ത​നി​ശ​യും സ​മാ​പ​ന​ദി​ന​ത്തി​ൽ അ​ര​ങ്ങേ​റും.

ജോ​യ് ആ​ലൂക്കാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജോ​യ് ആ​ലൂ​ക്കാ​സ് ജൂ​വ​ൽ​സും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യാ​യ സി​ജോ വ​ട​ക്ക​ന്‍റെ ട്രി​നി​റ്റി ഗ്രൂ​പ്പു​മാ​ണ് ക​ണ്‍വ​ൻ​ഷ​ന്‍റെ പ്ര​ധാ​ന പ്രാ​യോ​ജ​ക​ർ. സി​ജോ വ​ട​ക്ക​നാ​ണ് ക​ണ്‍വ​ൻ​ഷ​ന്‍റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ. റാ​ഫി​ൾ ടി​ക്ക​റ്റി​ന്‍റെ ബി​എം​ഡ​ബ്ല്യു കാ​ർ സ്പോ​ണ്‍സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ജോ​യ് ആ​ലൂ​ക്കാ​സാ​ണ്.

2018 സെ​പ്റ്റം​ബ​ർ 16ന് ​ക​ണ്‍വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍വീ​ന​ർ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടാ​ണ് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫി​ന്‍റെ ഉ​ദ്ഘാ​ട​നം​നി​ർ​വ​ഹി​ച്ച​ത്. തു​ട​ർ​ന്ന് വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ര​ജി​സ്ട്രേ​ഷ​ൻ കി​ക്കോ​ഫ് വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. ക​ണ്‍വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ഇ​പ്പോ​ഴും അ​വ​സ​ര​മു​ണ്ട്. smnchouston.org എ​ന്ന ക​ണ്‍വ​ൻ​ഷ​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലൂ​ടെ ര​ജി​സ്റ്റ​ർ ചെ​യ്യാം.