കെഎച്ച്എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ: ദി​വ്യ​നാ​യ​ർ യൂ​ത്ത് ചെ​യ​ർ, ശ​ങ്ക​ർ രാ​ജു​പെ​ട്ട് വി​ശി​ഷ്ടാ​തി​ഥി
Tuesday, June 25, 2019 10:30 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ക​ണ്‍​വ​ൻ​ഷ​ന്‍റെ യൂ​ത്ത് യൂ​ത്ത് ചെ​യ​ർ ആ​യി ദി​വ്യ നാ​യ​രെ​യും വി​ശി​ഷ്ടാ​തി​ഥി​യാ​യി ശ​ങ്ക​ർ രാ​ജു​പെ​ട്ടി​നെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ ​രേ​ഖാ മേ​നോ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ ദി​വ്യ നാ​യ​ർ ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ പി​എ​ച്ച്ഡി ചെ​യ്യു​ന്ന​തി​നോ​ടൊ​പ്പം ലി​ങ്ക​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പ്രൊ​ഫ​സ​റാ​ണ്. പെ​യി​ന്‍റിം​ഗ്, പാ​ട്ട്, എ​ഴു​ത്ത് എ​ന്നി​വ​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ദി​വ്യ, ആ​ഫ്രി​ക്ക​ൻ അ​മേ​രി​ക്ക​ൻ ക്രൈസ്തവതയില്‍ ഭ​ഗ​വ​ദ്ഗീ​ത​യു​ടെ​യും അ​ൻ​പ​തു​ക​ളി​ലെ അ​മേ​രി​ക്ക​ൻ സാ​മൂ​ഹ്യ​തു​ല്യ​ത​സ​മ​ര​ത്തി​ൽ ഗാ​ന്ധി​യ​ൻ മൂ​ല്യ​ങ്ങ​ളു​ടെ​യും സ്വാ​ധീ​ന​ത്തെ​ക്കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. സം​സ്കൃ​ത​സാ​ഹി​ത്യ​ത്തി​ൽ 1982ലെ ​സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​ര​ജേ​താ​വാ​യ ഡോ​ക്ട​ർ പി ​കെ നാ​രാ​യ​ണ​പി​ള്ള, വി​ശു​ദ്ധ ഖു​റാ​ന് മ​ല​യാ​ള​പ​ദ്യ​പ​രി​ഭാ​ഷ എ​ഴു​തി​യ കെ ​ജി രാ​ഘ​വ​ൻ എ​ന്നി​വ​രു​ടെ കൊ​ച്ചു​മ​ക​ളാ​ണ് ദി​വ്യ നാ​യ​ർ.

പി​റ്റ്സ്ബ​ർ​ഗി​ൽ ജ​നി​ച്ച ശ​ങ്ക​ർ സാ​ന്പ​ത്തി​ക ശാ​സ്ത്ര​ത്തി​ലു​ള്ള ബി​രു​ദ​പ​ഠ​ന​സ​മ​യ​ത്താ​ണ് വേ​ദ​ത്തെ ആ​ഴ​ത്തി​ലും ല​ളി​ത​മാ​യും മ​ന​സി​ലാ​ക്കി കൊ​ടു​ക്ക​ലാ​ണ് ത​ന്‍റെ ജീ​വി​ത​ല​ക്ഷ്യ​മാ​യി ക​രു​തി വേ​ദാ​ന്ത​പ​ഠ​ന​ത്തി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ട്രി​നി​ഡാ​ഡ് & ടൊ​ബാ​ഗൊ ആ​ശ്ര​മ​ത്തി​ൽ സ്വാ​മി പ്ര​കാ​ശാ​ന​ന്ദ​യു​ടെ കീ​ഴി​ൽ ഹൈ​ന്ദ​വ ശാ​സ്ത്ര പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. വേ​ദ​ത​ത്വ​ങ്ങ​ളും ജീ​വി​ത മാ​ർ​ഗ​ങ്ങ​ളും ഭാ​വി​ത​ല​മു​റ​യി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​ൽ ആ​ന​ന്ദം ക​ണ്ടെ​ത്തി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ശ​ങ്ക​ർ.

ഓ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റ​ന്പ​ർ 2 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍ പ്ലാ​സ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ. 2020ലെ ​കോ​ണ്‍​ഫ​റ​ൻ​സ് ജൂ​ണ്‍ ര​ണ്ടാ​മ​ത്തെ ആ​ഴ്ച ക്യാ​ന്പ് കോ​പ്പാ​സ് റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.