അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​നം 33ാമ​ത് കു​ടും​ബ​മേ​ള: ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Thursday, July 11, 2019 11:17 PM IST
ഡാ​ള​സ്: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​മേ​രി​ക്ക​യു​ടെ​യും കാ​ന​ഡാ​യു​ടെ​യും മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 25 മു​ത​ൽ 28 വ​രെ ന​ട​ക്കു​ന്ന 33ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​താ​യി കു​ടും​ബ മേ​ള​യു​ടെ വി​വി​ധ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഈ ​വ​ർ​ഷ​ത്തെ കു​ടും​ബ​മേ​ള ’ വി​പു​ല​മാ​യ കെ​ട്ടി​ട സ​മു​ച്ച​യ​വും വി​ശാ​ല​മാ​യ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളു​ക​ൾ സു​ന്ദ​ര​മാ​യ കി​ട​പ്പു​മു​റി​ക​ളും ഉ​ൾ​പ്പെ​ട്ട ഡാ​ള​സ് ഷെ​റാ​ട്ട​ണ്‍ ഡി​എ​ഫ്ഡ​ബ്ല്യു ഹോ​ട്ട​ലി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 25ന് ​വൈ​കി​ട്ട് 6ന് ​ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. യ​ൽ​ദോ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടു​കൂ​ടി മു​പ്പ​ത്തി​മൂ​ന്നാ​മ​തു കു​ടും​ബ​മേ​ള​ക്കു​ള്ള തു​ട​ക്കം കു​റി​ക്കും. ’സ​മൃ​ദ്ധ​മാ​യ ജീ​വ​ന്‍റെ ആ​ഘോ​ഷം ഓ​ർ​ത്ത​ഡോ​ക്സ് കാ​ഴ്ച​പ്പാ​ടി​ൽ’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ചി​ന്താ​വി​ഷ​യം. അ​ഖി​ല ലോ​ക സ​ഭാ കൗ​ണ്‍​സി​ൽ മി​ഷ​ൻ ഇ​വാ​ഞ്ച​ലി​സ്റ്റ് മോ​ഡ​റേ​റ്റ​ർ, കേ​ര​ള കൗ​ണ്‍​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് പ്ര​സി​ഡ​ണ്ട് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത അ​ഭി​വ​ന്ദ്യ ഡോ​ക്ട​ർ ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ ആ​യി​രി​ക്കും.

അ​ങ്ക​മാ​ലി ഹൈ​റേ​ഞ്ച് മേ​ഖ​ല​യു​ടെ ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ ഗ്ര​ന്ഥ​ക​ർ​ത്താ​വും പ്ര​ഭാ​ഷ​ക​നു​മാ​യ ഡോ​ക്ട​ർ ഫി​ലി​പ്പ് മാ​മ​ലാ​കി​സ് കു​ടും​ബം, വി​വാ​ഹം, സ്നേ​ഹം, സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പൊ​തു കാ​ല​ഘ​ട്ട​ത്തി​ൽ എ​ങ്ങ​നെ കു​ട്ടി​ക​ളെ വ​ള​ർ​ത്താം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ധി​ക​രി​ച്ച് ര​ണ്ടു ശി​ൽ​പ​ശാ​ല​ക​ൾ ന​യി​ക്കും.

റ​വ. ഫാ. ​സ്റ്റീ​ഫ​ൻ പോ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പ​ഠ​ന​ങ്ങ​ളും ധ്യാ​ന​ങ്ങ​ളും ന​യി​ക്കും. യാ​മ പ്രാ​ർ​ഥ​ന​ക​ളും വേ​ദ​പു​സ്ത​ക ഗാ​ന​ങ്ങ​ളു​മാ​യി ആ​ത്മീ​യ നി​റ​വോ​ടെ ജൂ​ലൈ 28 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു​കൂ​ടി സ​മ്മേ​ള​നം അ​വ​സാ​നി​ക്കു​ന്ന​താ​ണ്.

ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഡാ​ള​സ് ഡി​എ​ഫ് ഡ​ബ്ല്യു എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​ച്ചേ​രു​ന്ന മു​ഴു​വ​ൻ ആ​ളു​ക​ളെ​യും ക​ണ്‍​വ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി വി​പു​ല​മാ​യ വാ​ഹ​ന സൗ​ക​ര്യം ക്ര​മീ​ക​രി​ച്ച​താ​യി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​യ് ഇ​ട്ട​ൻ, ജെ​യിം​സ് ജോ​ർ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു. 25ാം തീ​യ​തി രാ​വി​ലെ 7.30 മു​ത​ൽ എ​ല്ലാ ഒ​രു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വാ​ഹ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​വ​ൻ​ഷ​ന്‍റെ സ​മാ​പ​ന ദി​വ​സം ഉ​ച്ച​യ്ക്ക് 12.15 മു​ത​ൽ തി​രി​ച്ചും എ​യ​ർ​പോ​ർ​ട്ടി​ലേ​ക്കു ആ​വ​ശ്യാ​നു​സ​ര​ണം വാ​ഹ​ന​സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. വി​ശി​ഷ്ട അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യി. (കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​യ് ഇ​ട്ട​ൻ 914 564 1702, ജ​യിം​സ് ജോ​ർ​ജ് 973 985 8432).

ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി. ആ​ർ​ച്ച് ബി​ഷ​പ്പ് യെ​ൽ​ദൊ മോ​ർ തീ​ത്തോ​സ് തി​രു​മേ​നി​യു​ടെ​യും അ​ഭി​വ​ന്ദ്യ ഡോ​ക്ട​ർ ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, ഏ​ലി​യാ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​മാ​രു​ടെ​യും മ​ഹ​നീ​യ കാ​ർ​മി​ക​ത്വ​ത്തി​ൽ കു​ടും​ബ​മേ​ള​യു​ടെ സ​മാ​പ​ന​ദി​വ​സം 28ാം തീ​യ​തി ശ​നി​യാ​ഴ്ച രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും 8ന് ​വി. കു​ർ​ബാ​ന​യും അ​ർ​പ്പി​ക്കു​ന്ന​താ​ണ് . രാ​വി​ലെ 7 മു​ത​ൽ വി​ശു​ദ്ധ കു​ന്പ​സാ​ര​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ചെ​യ്ത​താ​യി ക​ണ്‍​വീ​ന​ർ​മാ​രാ​യ റ​വ.​ഫാ. എ​ബി മാ​ത്യു (കാ​ന​ഡ), റ​വ .ഫാ. ​മ​ത്താ​യി വ​ർ​ക്കി പു​തു​ക്കു​ന്ന​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു

(കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​എ​ബി മാ​ത്യു 647 854 2239, ഫാ. ​മ​ത്താ​യി വ​ർ​ക്കി 678 628 5901).

അ​മേ​രി​ക്ക​യി​ലെ​യും കാ​ന​ഡ​യി​ലെ​യു​മു​ള്ള എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​ർ ഉ​ൾ​പ്പെ​ട്ട ഭ​ദ്രാ​സ​ന പ്ര​തി​നി​ധി മീ​റ്റിം​ഗി​നു​ള്ള ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​യ​താ​യി ക​ണ്‍​വീ​ന​ർ റ​വ. ഫാ ​ഡോ. ര​ഞ്ജ​ൻ മാ​ത്യു, ബി​നോ​യ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഭ​ദ്രാ​സ​ന​ത്തെ പ​റ്റി​യു​ള്ള എ​ല്ലാ പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ളും കൈ​ക്കൊ​ള്ളു​ന്ന പ്ര​തി​നി​ധി മീ​റ്റിം​ഗ് കു​ടും​ബ​മേ​ള​യു​ടെ ആ​രം​ഭ​ദി​വ​സം 25ാം തീ​യ​തി 2:00 മ​ണി മു​ത​ൽ 5:00 മ​ണി വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​ര​ഞ്ജ​ൻ മാ​ത്യു 469 585 5393, ബി​നോ​യ് വ​ർ​ഗീ​സ് 647 284 4150 )

റി​പ്പോ​ർ​ട്ട്: സു​നി​ൽ മ​ഞ്ഞി​നി​ക്ക​ര